sections
MORE

പിഎംഎഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം എം. ബി രാജേഷ് നിർവഹിച്ചു

pmf
SHARE

ഡാലസ് ∙ പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വിദ്യാഭ്യാസ സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട ചടങ്ങിൽ പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, കേരള സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോഓർഡിനേറ്റർ ബിജു കെ. തോമസ്,  സംസ്ഥാന സെക്രട്ടറി ജഷിൻ, ജോയിന്റ് സെക്രട്ടറി സൺ റഹീം, ഉദയകുമാർ,പി.ജയൻ, നജീബ്, ഹുസൈൻ എന്നിവർ പങ്കെടുത്തു .

 പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 14 ശനിയാഴ്ച സൂം ഫ്ലാറ്റ്‌ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ്   സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരൺ പദ്ധതിയുടെ  ഭാഗമായി ഫോൺ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു  പിഎംഎഫ് നോർത്ത് അമേരിക്ക കോഓർഡിനേറ്റർ ഷാജി എസ്.രാമപുരം പറഞ്ഞു. വിവിധ ജില്ലകളിലെ നിർധന വിദ്യാർഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം വരുംദിവസങ്ങളിൽ  അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിമാർ തന്നെ നിർവഹിക്കുമെന്നും രാമപുരം അറിയിച്ചു.

പ്രസിഡന്റ് പ്രഫ.ജോയ് പല്ലാട്ടുമഠം (ഡാലസ്), സെക്രട്ടറി ലാജീ തോമസ്  (ന്യൂയോർക്ക്),  ട്രഷറാർ ജീ മുണ്ടക്കൽ (കണക്ടികട്ട്), തോമസ് രജൻ, ടെക്‌സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി),  റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 

പിഎംഎഫ് നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മഹത്തായ ഉദ്യമത്തെ ഇനിയും സഹായിക്കാൻ താല്പര്യമുള്ളവർ  ഫോണിന്റെ വില ഇന്ത്യൻ രൂപയോ/ അമേരിക്കൻ ഡോളറോ ആയി PMF, P.O Box 568532 , Dallas, Pin 75356 എന്ന വിലാസത്തിൽ നൽകി കേരളത്തിലുള്ള നിർധനരായ വിദ്യാർഥികളെ സഹായിക്കണമെന്ന് സംഘാടകർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA