ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി വർഗീസ് വിളിച്ചു ചേർത്ത ഫോമയുടെ മുൻകാല പ്രസിഡന്റുമാരും ഫോമയിലെ വിവിധ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത വിശേഷാൽ യോഗത്തിൽ ഫോമയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. ഫോമയ്‌ക്കും ഫോമയുടെ  നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഒറ്റക്കെട്ടായി നേരിടാനും നിയമ നടപടികൾ സ്വീകരിക്കാനും യോഗം ഐക്യകണ്ഡേന പ്രമേയം പാസാക്കി.  

അനിയൻ ജോർജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കർമ്മ പരിപാടികൾ പൂർത്തിയാക്കാനും പ്രമേയം ആഹ്വാനം  ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗീസ് അവതരിപ്പിച്ച പ്രമേയം മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു പിന്തുണച്ചു. യോഗത്തിൽ മുൻപ്രസിഡന്റുമാരും വിവിധ കൗൺസിൽ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കൾ പങ്കെടുത്തു. 

യോഗത്തിൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗീസ് (സലിം), കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വർഗീസ്, ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ  മാത്യു ചരുവിൽ, മുൻ ഫോമാ പ്രസിഡന്റ്മാരായ  ശശിധരൻ നായർ, ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, ജോർജ്ജ് മാത്യു, ബെന്നി വാച്ചാച്ചിറ,   അഡ്വൈസറി കൗൺസിൽ സെക്രട്ടറി: ബബ്‌ലു ചാക്കോ, വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, ജോയിന്റ് സെക്രട്ടറി വർഗ്ഗീസ് ജോസഫ്, കംപ്ലയൻസ് കമ്മറ്റി സെക്രട്ടറി ഡോക്ടർ ജഗതി നായർ, വൈസ് ചെയർ തോമസ് കോശി, മെമ്പർ സണ്ണി പൗലോസ്, ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസ്, വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അംഗങ്ങളായ തോമസ് മാത്യു, ബാബു മുല്ലശ്ശേരി, ഫോമാ രജിസ്റ്റേർഡ് ഏജന്റ് എം.ജി.മാത്യു (ഹൂസ്റ്റൻ) എന്നിവർ  പങ്കെടുത്തു സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com