ADVERTISEMENT

ഫിലാഡല്‍ഫിയ ∙ ഏഴുവര്‍ഷം സെന്റ്. ജൂഡ് സിറോ മലങ്കര കത്തോലിക്കാപള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക്. ഒക്ടോബര്‍ ഒന്നിന് അദ്ദേഹം ഡയറക്ടര്‍ ഓഫ് സിറോമലങ്കര കാത്തലിക് മിഷന്‍സ് ഇന്‍ യുഎസ്എ എന്ന പേരില്‍ അമേരിക്കമുഴുവന്‍ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലനശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്കു പ്രവേശിക്കും.

പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഇടവകവികാരിസ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു ഇടവക കൂട്ടായ്മയുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് സെപ്റ്റംബര്‍ 19 ഞായറാഴ്ച നല്‍കും. ബെന്‍സേലത്തുള്ള സെന്റ്. ജൂഡ് സിറോ മലങ്കര പള്ളിയില്‍ രാവിലെ 9.30 നു സജി അച്ചന്‍ കൃതഞ്ജതാബലിയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന അനുമോദനസമ്മേളനത്തില്‍ സിറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡാ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍നിന്നും 1992 ല്‍ വൈദികപട്ടം സ്വീകരിച്ച സജി അച്ചന്‍ കേരളത്തിലെ വിവിധ ഇടവകകളില്‍ അജപാലനദൗത്യം പൂര്‍ത്തിയാക്കി 1996 ല്‍ അമേരിക്കയിലെത്തി ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡ്, ഷിക്കാഗോ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം, 2014 ഓഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സിറോമലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.

സെന്റ്. ജൂഡ് വികാരി, ഹോസ്പിറ്റല്‍ ചാപ്ലൈന്‍ എന്നതിലുപരി ഫിലാഡല്‍ഫിയായിലെ സാമൂഹിക, സാസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജി അച്ചന്‍റെ യാത്രയയപ്പു സമ്മേളനത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ സഹോദര ദേവാലയ വൈദികരും, ഇടവകസമൂഹത്തിന്‍റെയും, എക്യൂമെനിക്കല്‍ കൂട്ടായ്മയുടെയും ഭാരവാഹികളും, വൈദികരും, സന്യസ്തരും പങ്കെടുക്കും. 

കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ദിവ്യബലിയിലും, യാത്രയയപ്പു സമ്മേളനത്തിലും നേരിട്ടെത്തി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി കുര്‍ബാനയും, പൊതുസമ്മേളനവും ലൈവ് സ്ട്രീം ചെയ്യുന്നതാണ്. 

ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി ഫിലിപ് ജോണ്‍ (ബിജു), പാരീഷ് സെക്രട്ടറി ഷൈന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.യാത്രയയപ്പു സമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന  ഫിലിപ് ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഫിലിപ് ജോണ്‍ (ബിജു) 215 327 5052

ഷൈന്‍ തോമസ് 267 469 1971

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com