ADVERTISEMENT

കാനഡ ∙ കാനഡയിൽ നിന്നു ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നു കാനഡയിലേക്കുമുള്ള എയർ കാനഡ വിമാന സർവീസ് സെപ്റ്റംബർ 27 മുതൽ ആരംഭിച്ചു. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 24 വരെ തടഞ്ഞിരുന്നു.

24ന്  യാത്രാ നിരോധനം നീക്കിയതോടെ ആദ്യ വിമാനം ഡൽഹിയിൽ നിന്നും ടൊറന്റോയിലേക്കും വാൻകൂറിലേക്കും സെപ്റ്റംബർ 27ന് എത്തിച്ചേർന്നു. പ്രിയപ്പെട്ടവരെ കാണാൻ കൊതിച്ചിരുന്ന കാനഡയിലേയും ഇന്ത്യയിലേയും യാത്രക്കാർക്ക് യാത്രാ നിരോധനം നീക്കിയതോടെ  വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് എയർ കാനഡ സീനിയർ വൈസ് പ്രസിഡന്റ് മാർക്ക് ഗലാർഡൊ പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധം വരും മാസങ്ങളിൽ ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ഡൽഹിയിൽ നിന്നും ടൊറൊന്റോയിലേക്കു ദീർഘ നാളുകൾക്കു ശേഷം എത്തിച്ചേർന്ന യാത്രക്കാർക്ക് എയർ കാനഡ ജീവനക്കാർ ഊഷ്മള വരവേൽപാണു നൽകിയത്.

English Summary : Air Canada resumes direct flights to & from India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com