ADVERTISEMENT

കോട്ടയം ∙ കോട്ടയം സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ട സഹായത്തിനായി ഫോമാ രണ്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നൽകി.  മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എബ്രഹാം ഫിലിപ്പ് സ്വാഗതം ആശംസിച്ചു. അനിയൻ ജോർജ് ആമുഖ പ്രസംഗം നടത്തി. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷനായിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം  മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീസ് ജോസഫ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലകുളം, ടോണി നമ്പിശേരികളം, ഫോമ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.  അധ്യാപിക ടിറ്റി ആന്റണി നന്ദി പറഞ്ഞു. 

fomma1

ഈ മാസം 19 മുതൽ 14 ദിവസത്തിനുള്ളിൽ കേരളത്തിൽ ഇരുപത്തിരണ്ടോളം പദ്ധതികളാണ് ഫോമ നടത്തുന്നത്. ഫോമ ഇതുവരെ നടത്തിയ പദ്ധതികൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. കഷ്ടപ്പെടുന്ന, ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഫോമയുണ്ടാകും. അതിന്റെ അടുത്ത ഘട്ടമായുള്ള പരിപാടിയാണ് 14 ദിവസത്തിനുള്ളിൽ ഫോമ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് അത് നേരിട്ട് എത്തിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ 22 പരിപാടികളാണ് ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നത്. കേരളപിറവി ആഘോഷത്തോടെ ഇത് സമാപിക്കും. എല്ലാം സാധാരണ ജനങ്ങൾക്ക് വലിയ സഹായം നൽകുന്നവയാണ്.

fomma3

ഫോമ പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് സംഘടന നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com