ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കയിലെ ഏറ്റവും ഉയർന്ന റാങ്കിൽ എത്തുന്ന ട്രാൻസ്ജൻ‍ഡർ ഡോ. റേച്ചൽ ലെവിൻ (63) ഫോർ സ്റ്റാർ ഓഫിസറായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ യുഎസ് പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷന്റ് കോർപാണ് ഡോ. റേച്ചൽ. പ്രസിഡന്റ് ജൊ ബൈഡനാണ് ഇവരെ പുതിയ തസ്തികയിൽ നിയമിച്ചത്.

അഡ്മിറൽ എന്ന പുതിയ തസ്തികയിൽ സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ ജീവിതത്തിൽ മറ്റൊരു ചരിത്ര മുഹൂർത്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ. റേച്ചൽ പ്രതികരിച്ചു. ഹാർവാർഡ് യൂണിവേഴ്സിറ്റി, ടുലെൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസൻ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പീഡിയാട്രീഷനായി ഡോ. റേച്ചൽ ജോലി ചെയ്തിരുന്നു.

dr-rachel-levine-2

രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശം നൽകുന്നതിന് ഉദാത്ത മാതൃകയാണ് ഡോ. റേച്ചലിന്റെ നിയമനമെന്ന് ഹെൽത്ത് സെക്രട്ടറി സേവ്യർ ബെസീറ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ഡോ. റെയ്ച്ചലിനെ ഹെൽത്ത് അസി. സെക്രട്ടറിയായി യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു.

English Summary : Dr. Rachel Levine sworn in as the nation's first transgender four-star officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com