ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്നശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ ഈ കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ കംപ്യൂട്ടറുകളോ സ്മാർട്ട് ഫോണുകളോ ഉണ്ടായിരുന്നില്ല. സ്വന്തമായി ഒരു സ്മാർട്ട് ഫോൺ വാങ്ങുക എന്നത് ഈ കുടുംബങ്ങൾക്ക് അപ്രാപ്യമായിരുന്നു. ഇതേ തുടർന്ന് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ കൈരളി ആർട്സ് ക്ലബ് തീരുമാനിക്കുകയായിരുന്നു. തിരുവല്ലയിലെ വികാസ് സ്കൂളിൽ നടന്ന ചടങ്ങിൽ  മാത്യു ടി തോമസ് എംഎൽഎ സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

kairali-arts-2

ഫ്ലോറിഡയിൽ നിന്ന് വെർച്ച്വൽ ആയി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. കൈരളി ആർട്സ് ക്ലബ് ഇതിനോടകം തന്നേ അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിട്ടുണ്ടെന്നും ഈ മാതൃക മറ്റു സാമൂഹ്യ സംഘടനകളും തുടരണമെന്നും ഫൊക്കാന പ്രസിഡന്റ് പറഞ്ഞു.

ഫൊക്കാനയുടെ പ്രസിഡന്റായി ഒരു തിരുവല്ലക്കാരൻ സ്ഥാനം വഹിക്കുന്നതിൽ തങ്ങൾ അഭിമാനം കൊള്ളുന്നുവെന്ന് വൈഎംസിഎ സെക്രട്ടറി ജോയ് ജോൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വൈഎംസിഎ പ്രസ്ഥാനത്തിന് കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് ജോർജി വർഗീസ്. നാട്ടിൽ ആയിരുന്നപ്പോൾ തിരുവല്ല സബ് റീജിയൻ ചെയർമാൻ ഉൾപ്പെടെ പല സ്ഥാനങ്ങളും ജോർജി വർഗീസ് അലങ്കരിച്ചിരുന്നു.

kairali-arts-3

വൈഎംസിഎ പ്രസിഡന്റ് ഐപ്പ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറീലോസ്, കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാന കൺവെൻഷൻ പേട്രൺ ഡോ. മാമൻ സി ജേക്കബ്, രഞ്ജിത് എബ്രഹാം, കൈരളി ആർട്സ് സെക്രട്ടറി ഡോ. മഞ്ജു സാമുവേൽ, ടി ജെയിംസ്, ഇ.എ. ഏലിയാസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ പ്രശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com