ADVERTISEMENT

ഡാലസ്∙ തൃശ്ശൂർ കേരളവർമ്മ കോളേജ് മുൻ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസർ വിജി തമ്പിയുടെ കവിത ആസ്പദമാക്കി  നിർമ്മിച്ച അന്ത്യശയനം പോയട്രി സിനിമയ്ക്ക് രാജ്യാന്തര അംഗീകാരം. അമേരിക്ക, ആതൻസ്, ഇംഗ്ലണ്ട്, ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങൾ സംഘടിപ്പിച്ച  കവിതകളുടെ ചലചിത്രോത്സവത്തിൽ ആണ് ഈ അംഗീകാരം ലഭിച്ചത്.

രോഷിണി സ്വപ്നയും എമ്മിൽ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 11 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദർ ജെറി ലൂയിസാണ്. ആന്റണിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കലാസംവിധാനം: മെൽവിൻ ഡേവിസ്. അനിഷ്ഠ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

സാമൂഹ്യ സാംസ്കാരിക സാഹിത്യ വേദികളിൽ നിറസാന്നിധ്യമായ പ്രൊഫസർ തമ്പിയുടെ കവിതകൾ, ചെറുകഥകൾ എന്നിവയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പഴയ മരുഭൂമിയും പുതിയ ആകാശവുമാണ് ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം.

മലയാളത്തില്‍ തന്നെ അപൂര്‍വ്വമായി ഇറങ്ങാറുളള പോയട്രി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുക. സുഹൃത്തുക്കളുടെ വെറുമൊരു ചര്‍ച്ചയില്‍ തുടങ്ങിയ ആ ആശയത്തിന് ഇന്ന് അഞ്ച് രാജ്യാന്തര ചലചിത്രവേദികളില്‍ നിന്ന് അംഗീകാരം ലഭിക്കുക. അമ്പരപ്പും സന്തോഷവും അഭിമാനവുമുളവാകുന്നതാണെന്നു വിജി തമ്പി പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com