ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്സീൻ മാൻഡേറ്റിനെതിരെ മുൻസിപ്പൽ ജീവനക്കാർ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഒക്ടോബർ 25 മുതൽ വാക്സീൻ മാൻഡേറ്റ് 50,000 ത്തിൽ പരം ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ്  പ്രകടനത്തിനു നേതൃത്വം നൽകിയ നേതാക്കൾ ആരോപിക്കുന്നത്.

 

സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രകടനക്കാർ ബ്രൂക്‌ലിനിൽ ഒത്തുചേർന്നു. ബ്രൂക്‌ലിൻ ബ്രിഡ്ജിനു എതിരെയുള്ള മുൻസിപ്പൽ സിറ്റി ഹാളിലേക്ക് പ്രകടനമായി എത്തിചേർന്ന ആയിരങ്ങളാണു പ്രകടനത്തിൽ മാൻഡേറ്റിനെതിരെ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി മുദ്രാവാക്യങ്ങളും മുഴക്കി പങ്കെടുത്തു.

 

പൊലിസുകാരും ഫയർ ഫൈറ്റേഴ്സും ഉൾപ്പെടെ 160,000 മുൻസിപ്പൽ ജീവനക്കാരിൽ 50,000 പേർ വാക്സീനെതിരാണ്. കൂടുതൽ ജീവനക്കാരെ വാക്സിനേറ്റ് ചെയ്യുന്നതിനു പ്രേരിപ്പിക്കുക എന്ന ലക്ഷ്യം വച്ചു 500 ഡോളർ ഓരോ ജീവനക്കാർക്കും മേയർ പ്രഖ്യാപിച്ചിരുന്നു. നവംബർ 1 നാണ് ജീവനക്കാർക്ക് ഒരു ഡോസെങ്കിലും വാക്സീൻ സ്വീകരിക്കുന്നതിന് നൽകിയിരിക്കുന്ന അവസാന തിയ്യതി. ജീവനക്കാരുടെ വിവിധ യൂണിയനുകൾ വാക്സിൻ മാൻഡേറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതു സ്വകാര്യ നീതി നിഷേധമാണെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും യൂണിയൻ വക്താക്കൾ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com