ന്യൂജഴ്‌സി എഡിസൺ മേയറെ മലയാളി സമൂഹം ആദരിച്ചു

edison-mayor
SHARE

ന്യൂജഴ്സി ∙ എഡിസന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സാം ജോഷിയെ എഡിസണിലെ മലയാളി സമൂഹം ആദരിച്ചു. ടൗൺ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു സാം ജോഷി. ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ 32 കാരനായ ജോഷി ടൗൺഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരനുമായി മാറും.

edison-mayor-2

എഡിസണിലെ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിൽ വരുത്താൻ കഴിയുമെന്ന് മലയാളി സമൂഹം പ്രത്യാശിക്കുന്നുവെന്നും അതിനായി പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.

edison-mayor-3

ചടങ്ങിൽ അറ്റോർണി കെവിൻ ജോർജ്ജ് സംസാരിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, അറ്റോർണി ഗാരി, എച്ച്.ആർ. ഷാ മറ്റു മലയാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് അനുമോദനങ്ങൾ നേർന്നു.

edison-mayor-4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA