പോൾ ജോൺ ഫോമാ ഇന്റർനാഷനൽ ചെയർമാൻ

paul-john
SHARE

ന്യൂയോർക്ക് ∙ 2022 സെപ്റ്റംബറിൽ മെക്സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പോൾ ജോണി (റോഷൻ)നെ ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ഫോമാ വെസ്റ്റേൺ മേഖലയുടെ ഹെൽപ്പിങ് ഹാന്റിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയാണ്. എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ വെസ്റ്റേൺ റീജിയിന്റെ കൺവീനറായും റോഷൻ ചുമതലകൾ നിർവ്വഹിച്ചു വരുന്നു.

ഫോമാ വെസ്റ്റേൺ മേഖല ചെയർമാൻ, ആർവിപി, ദേശീയ സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള റോഷൻ, ഫോമാ ലാസ്‌വെഗാസ് കൺവെൻഷൻ ജനറൽ കൺവീനറായിരിക്കെ കൺവെൻഷന്റെ വിജയത്തിനാവശ്യമായ വളരെ ശ്രദ്ധേയമായ സംഘടനാ പ്രവർത്തനങ്ങൾ നടത്തി. വാഷിങ്ടൻ കേരള അസോസിയേഷൻ പ്രസിഡന്റും ട്രഷററുമായും പോൾ ജോൺ പ്രവർത്തിച്ചിട്ടുണ്ട്.

റോഷന്റെ അനുഭവ സമ്പത്തും പരിചയവും കാൻകൂണിൽ നടക്കുന്ന ഫോമ രാജ്യാന്തര കുടുബ സംഗമം വിജയിപ്പിക്കുന്നതിനുതകുമെന്ന് ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA