ADVERTISEMENT

ജോർജിയ ∙ 2024 ലെ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായി സർവേ ഫലങ്ങൾ. 2020 ൽ ബൈഡൻ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോന, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബൈഡനെ പിന്തള്ളി ട്രംപ് മുന്നേറുന്നതായി സൂചന.

കഴിഞ്ഞ തവണ പ്രസിഡന്റ് ട്രംപിന് നഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ്, ബൈഡന്റെ വിജയത്തിന് കാരണമായത്. സർവേ ഫലം: അരിസോണ– ട്രംപ് 51% , ബൈഡൻ 43%, ജോർജിയ– ട്രംപ് – 48%,  ബൈഡൻ 45%, പെൻസിൽവാനിയ – ട്രംപ് 51%,  ബൈഡൻ 45%, മിഷിഗൺ–  ട്രംപ് 53%, ബൈഡൻ 41%, വിസ്കോൺസിൻ–  ട്രംപ് 52%,  ബൈഡൻ 42%.

2024 ലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആയിരിക്കുമെന്നാണ് ഭൂരിപക്ഷം വോട്ടർമാരും സർവേയിൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുശേഷം ഈ അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തു ട്രംപ് പ്രചാരണ വിഭാഗം കോടതിയെ സമീപിച്ചിരുന്നു. 2024 ൽ ബൈഡൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com