ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ടെക്‌നിക്കല്‍ കോണ്‍ഫറന്‍സും സ്റ്റാര്‍ട്ട്അപ് കമ്പനി സമ്മിറ്റും

engineers-asscn
SHARE

ഷിക്കാഗോ ∙ അമേരിക്കയിലെ വിവിധ എന്‍ജിനീയറിങ് സംഘടനകളുടെ അമ്പ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ) ഏപ്രിലിൽ ടെക്‌നിക്കല്‍ കോണ്‍ഫറന്‍സും, പുതുതായി തുടങ്ങിയ സ്റ്റാര്‍ട്ട് അപ് കമ്പനികളുടെ സമ്മിറ്റും ഷിക്കാഗോയില്‍ നടത്തുന്നു. 

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമിത് കുമാറുമായി ചേര്‍ന്ന് സംഘടനയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. 

ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സ് പുതുതായി തുടങ്ങുന്ന കമ്പനികള്‍ക്ക് മെന്ററിങ്, ബിസിനസ് പ്ലാന്‍ ഡവലപ്‌മെന്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും. അതുകൂടാതെ ട്രേഡ് ഷോ, മൈനോറിറ്റി ഓണ്‍ഡ് ബിസിനസ് സെമിനാറുകള്‍, ലേറ്റസ്റ്റ് എന്‍ജിനീയറിങ് ഡവല്പമെന്റ് സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും.

കാണ്‍പൂര്‍ ഐഐടി ഗ്രജ്വേറ്റും, ഐഎഫ്എസ് ഓഫിസറുമായ കോണ്‍സുല്‍ ജനറല്‍ അമിത് കുമാറിന്റെ നിര്‍ദേശങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, ഗവര്‍ണര്‍, സെനറ്റര്‍, കോണ്‍ഗ്രസ്മാന്‍, ഫോര്‍ച്യൂണ്‍ 100 കമ്പനികളുടെ സിഇഒമാര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഇലക്ട് ഡോ. അജിത് പന്ത്, വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി, ട്രഷറര്‍ അഭിഷേക് ജയിന്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഡോ. ദീപക് വ്യാസ് എന്നിവര്‍ പറഞ്ഞു. 

മെമ്പര്‍ഷിപ്പ് ചെയര്‍മാന്‍ നാഗ് ജെയ്‌വാളിന്റെ നേതൃത്വത്തില്‍ അമേരിക്കയിലുള്ള എന്‍ജിനീയര്‍മാരെ ഉള്‍ക്കൊള്ളിച്ച് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുന്നുണ്ട്. സംഘടനയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ www.AAEIOUSA.ORG  സന്ദര്‍ശിക്കുക. 

മാര്‍ച്ച് 10-ന് ഒരു ജോബ് ഫെയര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ വിനോസ് ചനമാലുവിന്റെ നേതൃത്വത്തില്‍ നേപ്പര്‍വില്ലയിലുള്ള ഇന്ത്യ മാളില്‍ വച്ചു നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA