ADVERTISEMENT

ഒന്റേറിയൊ (കാനഡ)∙ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദമായ ഒമിക്രോൺ കാനഡയിൽ റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നിന്നു ഒന്ററിയോയിൽ എത്തിയ രണ്ടുപേരിലാണ് ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഒമിക്രോൺ വൈറസിന്റെ വ്യാപനത്തെകുറിച്ചു സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, കാനഡ, യുഎസ് എന്നിവിടങ്ങളിൽ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും, ഇതിനെ പ്രതിരോധിക്കാൻ യാത്രാവിലക്ക് ഉൾപ്പെടെ വിവിധ മാർഗങ്ങൾ പരിഗണിച്ചുവരികയാണെന്നും കാനഡ പബ്ലിക്ക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി

സൗത്ത് ആഫ്രിക്ക ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങി വരുന്നവർ കാനഡയിൽ പ്രവേശിക്കാൻ കർശന പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com