ADVERTISEMENT

മിഡിൽടൗൺഷിപ്പ്∙ പെൻസിൽവേനിയാ സംസ്ഥാന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ, ബക്സ് കൗണ്ടിയിലെ മിഡിൽ ടൗൺഷിപ്പിന്റെ ഓഡിറ്ററായി, മാത്യൂ തരകൻ തിരഞ്ഞെടുക്കപ്പെട്ടു. ഫിലഡൽഫിയ മെട്രോയിൽ ബിസിനസ് മാനേജരാണ്. മദ്രാസ്സ് ലയോള കോളജ് അലുമ്നൈ  അസ്സോസിയേഷൻ യുഎസ് ചാപ്റ്റേഴ്സ്  ചെയർമാനും ഓർമാ ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവുമാണ് തരകൻ. എടത്വാ കാട്ടുംഭാഗം പരേതനായ ഡോ.ജോർജ് തരകന്റെ മകനാണ്.

 

എല്ലാ കൗണ്ടി ഫണ്ടുകൾക്കും അക്കൗണ്ടിങ് റെക്കോർഡുകൾ തയാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക,  വിവിധ കൗണ്ടി ഡിപ്പാർട്ട്‌മെന്റുകളുടെ രേഖകളും അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യുക, എല്ലാ കൗണ്ടി വിതരണങ്ങളുടെ സാധുതയും നിയമസാധുതയും പരിശോധിക്കുക എന്നീ ചുമതലകളാണ് കൗണ്ടി ഓഡിറ്റർക്കുള്ളത്.  കൗണ്ടി ടൗൺഷിപ്പിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും അംഗീകാരത്തിന് കൗണ്ടി ടൗൺഷിപ്പ് ഓഡിറ്ററുടെ ഒപ്പ് വേണം.

 

മാത്യൂ തരകന്റെ വിജയത്തിൽ ഓർമാ ഇന്റർനാഷണൽ, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രവിൻസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എന്നീ സംഘടനകൾ അനുമോദനം നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com