ADVERTISEMENT

ഹൂസ്റ്റൻ ∙ കല്ലൂപ്പാറ ചാത്തനാട്ട് നൈനാൻ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേർലി നൈനാൻ (69) അന്തരിച്ചു. പരേത കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ആൻസൽ സ്റ്റിനി നൈനാൻ (അജ്‌മാൻ, യുഎഇ), ഓസ്കർ.സി.നൈനാൻ (ദോഹ, ഖത്തർ) ആഗ്‌നസ് നൈനാൻ (ഷിക്കാഗോ).

മരുമക്കൾ: ഡോ. ടോണി ഫിലിപ്പ്, ചെറുവാഴക്കുന്നേൽ, റാന്നി (അജ്‌മാൻ, യുഎഇ). അശ്മിതാ തോമസ്, കൊട്ടുപ്പള്ളിൽ (എറണാകുളം). സൂരജ്.വി.മാത്യു, തൈക്കടവിൽ, തിരുവനന്തപുരം (ഷിക്കാഗോ). കൊച്ചുമക്കൾ: ഡാരെൻ, ഡിലൻ, സോയി, ഇഷ്‌വി, ലൂക്കാ. സഹോദരങ്ങൾ: ഷാജി.പി.ജോർജ് (കല്ലൂപ്പാറ), പരേതയായ ഷൈല.   

ശവസംസ്കാര ശുശ്രൂഷകൾ: ഡിസംബർ എട്ടിന് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിയ്ക്കും. ദേവാലയത്തിലെ ശുശ്രൂഷകൾ  2.30ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

അടൂർ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോസ് മാത്യു (ഹൂസ്റ്റൻ) - 281 777 9480, സൂരജ് (ഷിക്കാഗോ) -  848 391 5579.

വാർത്ത: ജീമോൻ റാന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com