ADVERTISEMENT

ടെക്സസ് ∙ ഓസ്റ്റിനിലെ യാക്കോബായ സുറിയാനി വിശ്വാസികളുടെ ചിരകാലാഭിലാഷമാണ് സ്വന്തമായി ഒരു ദേവാലയം എന്നത്. ഇത് പൂർത്തിയായി കൂദാശ വരുന്ന ഏപ്രിൽ 22, 23 തിയതികളിൽ നടത്തുന്നതിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ ആദ്യത്തെ കോംപ്ലിമെന്റ് മുതിർന്ന അംഗം ജോസഫ് മുത്തൂലത്തുനിന്നും സ്വീകരിച്ച് ഇടവക വികാരി ഫാ. ഡോ. സാക് വർഗീസ് സുവനീർ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഡിസംബർ അഞ്ചിന് വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു ചടങ്ങ്.

തുടർന്ന് ഓസ്റ്റിനിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളില്‍ എന്നും കൂടെ നിലകൊള്ളുന്ന സെബി പോൾ സ്കൈ ടവർ റിയാലിറ്റി, സാബു ചെറിയാൻ ഇൻഡസ് റിയാലിറ്റി, മാത്യു ചാക്കോ സി.പി.എ എന്നിവരിൽനിന്ന് പരസ്യ കോംപ്ലിമെന്റുകൾ, ഇടവകാംഗങ്ങളിൽനിന്നു കോംപ്ലിമെന്റുകൾ എന്നിവ സ്വീകരിച്ചു. തദവസരത്തിൽ ഇടവകയ്ക്ക് പുറത്തുനിന്നുള്ള ആദ്യത്തെ ജനറൽ കോംപ്ലിമെന്റായി ഡാലസ് സെയിന്റ് ഇഗ്‌നേഷ്യസ് ഇടവകയിൽനിന്നുള്ള തോമസ് വർഗീസിന്റെ (ജോയ്) ചെക്ക് കൈമാറുകയുണ്ടായി.

ഓസ്റ്റിൻ മലയാളി സമൂഹത്തിൽ കൂടാതെ അമേരിക്കയിലും കാനഡയിലുമായി അതി ഭദ്രാസനത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്ന 250-ല്‍ പരം വർണ പേജുള്ള ഈ സുവനീറിലേക്ക് പരസ്യങ്ങളും കോംപ്ലിമെന്റുകളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് അവ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി സാക് വർഗീസ് (832) 274-5831, സാം കോശി (917 ) 829-1030 എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com