ADVERTISEMENT

ഡാലസ് ∙ ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന, ഭയത്തിന് അടിമയായി കഴിയുന്ന സമൂഹത്തിനു ശരിയായ ദിശ കാണിച്ചു കൊടുക്കുന്ന ദൈവസാന്നിധ്യമാണു ക്രിസ്തുവെന്നും ആ ക്രിസ്തുവായ ദിവ്യ നക്ഷത്രത്തെ കണ്ടു യാത്ര ചെയ്യുന്നതിനുള്ള ആഹ്വാനമാണ് ക്രിസ്മസ്സിലൂടെ നമുക്ക് ലഭിക്കുന്നതെന്നും നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലിക്സിനോസ് എപ്പിസ്ക്കോപ്പാ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ദി കിങ്ങ് ക്നാനായ കാത്തലിക്ക് ചർച്ചിൽ ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 43–ാം സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു തിരുമേനി.

rev-dr-isaac-mar-philoxenos-episcopa-3

 

അപ്രതീക്ഷിത ദൈവിക ഇടപെടൽ ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്തുകൊണ്ടു ദൈവമേ എന്നു ചോദിച്ചു പോകുന്നത് സ്വഭാവികമാണ്. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വൈറസ് ഒന്നരവർഷത്തിലധികം മനുഷ്യനെ ഭയത്തിന്റെ അടിമയാക്കി മാറ്റിയപ്പോൾ സമാധാനവും ശാന്തിയും അനുഭവിക്കുന്ന മനുഷ്യരായി നമ്മെ രൂപാന്തരപ്പെടുത്തിയത്. ആട്ടിടയന്മാർക്ക് ദൈവദൂതന്മാർ നൽകിയ ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു എന്ന പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശമാണെന്ന് നാം  മറന്നു പോകരുതെന്ന് തിരുമേനി ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ ലക്ഷ്യം വച്ചു മുന്നേറുമ്പോൾ ഭയം നീങ്ങും, ആകുലചിന്ത മാറും, നമ്മുടെ വഴി നേരായി കാണപ്പെടുമെന്നും തിരുമേനി പറഞ്ഞു.

rev-dr-isaac-mar-philoxenos-episcopa-2

 

സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം  വഹിച്ചത്.

ഡാലസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു റവ. ജിജോ അബ്രഹാം, ഫാ. ജേക്കബ് ക്രിസ്റ്റി, അലക്സ് അലക്സാണ്ടർ, ബിൽ ചെറിയാൻ, ജോൺ തോമസ്, ഫാ ബിനു തോമസ് എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം വഹിച്ചു.ഡിസംബർ 5ന് സപ്തതി ആഘോഷിക്കുന്ന തിരുമേനിക്ക് കെസിഇഎഫ് ജന്മദിനാശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com