ADVERTISEMENT

ണകൊല്ലപ്പെട്ട നിലയിൽ കണ്ടത്തി. ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർഡിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച 4 മണിയോടെയാണ് തലക്കു വെടിയേറ്റ നിക്കെയ് ഡേവിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചിരുന്നതായി ഓക്ക്‌‍ലാന്റ് പൊലിസ് പറഞ്ഞു

 

അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട 50–ാമത്തെ ഇരയാണ് നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവിൽ അക്രമം വർധിച്ചു വരികയാണ്.സുന്ദരിയും മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നുവെന്ന് ഹൂമൺ റൈറ്റ്സ് കാംപയ്ൻ പത്ര പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയായിലും ഇവർ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വംശീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് ഓക്ക്‌ലാന്റ് പൊലിസ് പറഞ്ഞു.

 

ട്രാൻസ്ജൻഡർ വിഭാഗത്തോടെ എതിർപ്പുള്ളവരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പുറകിൽ എന്നാണ് ഓക്ക്‌ലാന്റ് എൽജിബിടി കമ്യൂണിറ്റി സെന്റർ കോ ഫൗണ്ടറും സിഇഒയുമായ ജൊ ഹോക്കിൻസ് പറഞ്ഞു. പൊലിസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഓക്ക്‌ലാന്റ് പൊലിസ് ഡിപ്പാർട്ട്മെന്റിനെ 510 238 3821 നമ്പറിൽ വിളിച്ചു അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com