ADVERTISEMENT

ന്യൂയോര്‍ക്ക് ∙ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷ്ണല്‍ കമ്മറ്റിയെ പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള  ആഷ്മിത യോഗിരാജ് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍) ആണ് പ്രസിഡന്റ്. മറ്റുഭാരവാഹികള്‍:  ആസാദ് ജയന്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- നയാഗ്ര ചാപ്റ്റര്‍), വൈസ് പ്രസിഡന്റ്മാരായി ആനി ചന്ദ്രന്‍ (അറ്റ്ലാന്റ ചാപ്റ്റര്‍), ഷിബി റോയ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍),മില്ലി ഫിലിപ്പ് (ഫിലാഡല്‍ഫിയ ചാപ്റ്റര്‍), ഡോ. നീതു തോമസ് (ഓഹിയോ), ജനറല്‍ സെക്രട്ടറി- സി.ജി. ഡാനിയല്‍ (ഹൂസ്റ്റണ്‍ ചാപ്റ്റര്‍). സെക്രട്ടറിമാരായി പ്രഫ.ജോയ് പള്ളാട്ടുമഠം (ഡാലസ് ചാപ്റ്റര്‍), അനിത നവീന്‍ (വാന്‍കൂവര്‍ ചാപ്റ്റര്‍), രൂപ്സി നരുല (എന്‍ജെ ചാപ്റ്റര്‍), ഷാന്‍ ജസ്റ്റസ് (സാന്‍ അന്റോണിയോ) എന്നിവരെ തെരഞ്ഞെടുത്തു. ജോജി കാവനാല്‍ ( ന്യൂ യോര്‍ക് ചാപ്റ്റര്‍ ) ട്രഷററും ബിന്‍സ് മണ്ഡപം (ടൊറന്റോ ചാപ്റ്റര്‍) ജോയിന്റ് ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു. എക്സ്് ഓഫീഷോയായി ഡോ.എസ്.എസ്.ലാലിനെ (ഡിസി)  തെരഞ്ഞെടുത്തു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി ബൈജു പാകലോമറ്റം (കാനഡ), തോമസ് മാത്യു (അനില്‍- ന്യൂയോര്‍ക് ചാപ്റ്റര്‍ )എന്നിവരെ തിരഞ്ഞെടുത്തു. പി ആര്‍ ഓമാരായി സുനില്‍ മഞ്ഞനിക്കര (ന്യൂയോർക്ക്), ഹേമ വിരാനി(ന്യൂയോർക്ക്), ഡോ. ആന്‍ എബ്രഹാം (ആല്‍ബെര്‍ട്ട ചാപ്റ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

 

ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മീത യോഗിരാജ്, ജസ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ പ്രോഗ്രാമിങ് ആൻഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ പരമ്പരാഗത പ്രക്ഷേപണ രീതികള്‍ക്ക് മേലേ ഡിജിറ്റല്‍ സാക്ഷരത കൊണ്ടുവരാന്‍ ശ്രമിച്ച പ്രതിഭയാണ്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, എസ്ഇഒ സമ്പ്രദായങ്ങള്‍, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള യോഗിരാജ് ജസ് ബ്രാന്‍ഡിന്റെ മികച്ച വിപണനത്തില്‍ മികച്ച സംഭാവനകളാണ് നല്‍കുന്നത്.  

 

 

2006ല്‍ മനോരമ ന്യൂസില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ടിവി ജേര്‍ണലിസം ആരംഭിച്ച ആസാദ് ജയന്‍ 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ഠിച്ചു.  നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.

 

അറ്റ്ലാന്റാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആനി ചന്ദ്രന്‍ ഏഷ്യന്‍ ഈറ വീക്കിലി ന്യൂസ് പേപ്പറിന്റെ റസിഡന്റ് എഡിറ്ററാണ്. മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ (മാസ്‌കോം) നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ആനി, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആര്‍ആര്‍ ഡൊണല്ലിയുടെ പബ്ലിഷിങ് വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 2018 നവംബര്‍ മുതല്‍ അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാര്‍ത്താക്കുറിപ്പായ 'നാട്ടുവിശേഷം' തുടങ്ങുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവില്‍ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

 

ഐഎപിസി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ഷിബി റോയ് ആതുര സേവന രംഗത്തും മാധ്യമ രംഗത്തും ഒരു പോലെ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ്. തന്റെ നഴ്സിങ് ജോലിക്കിടയിലും പാഷനായ റേഡിയോ ജോക്കിയുടെ വേഷം അണിയാനും വിജയത്തിലെത്തിക്കാനും ഷിബിക്ക് കഴിഞ്ഞു. മല്ലു കഫേ റേഡിയോയുടെ ഫൗണ്ടറും സി ഇ ഒയും റേഡിയോ പേഴ്‌സനാലിറ്റിയുമാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ന്റെ 2020 - 2021 ലേക്കുള്ള തിരഞ്ഞെടുത്ത വനിതാ പ്രതിനിധിയായ ഷിബി റോയ് അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ വുമണ്‍സ് ഫോറം ചെയര്‍പേഴ്സനാണ്.

 

ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ഐഎപിസി പ്രസിഡന്റായ മില്ലി ഫിലിപ്പ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണുമായി സേവനമനുഷ്ഠിക്കുന്നു. മാപ്പിന്റെ (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ)വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ഡബ്ല്യുഎംസി പിഎ പ്രൊവിന്‍സ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ മില്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഓര്‍ത്തഡോക്സ് സണ്‍ഡേ സ്‌കൂളിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കൂടിയാണ്.നീതി നിര്‍വഹണത്തിനായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായും അക്ഷരാര്‍ത്ഥത്തില്‍ ഉഴിഞ്ഞു വെച്ച ജീവിതമാണ് മില്ലി ഫിലിപിന്റേത്. ചെറുപ്പം മുതലേ, പൊതു പ്രസംഗത്തിനും കലാലയ രാഷ്ട്രീയത്തിനും മറ്റും നിരവധി അവാര്‍ഡുകളും സ്ഥാനമാനങ്ങളും മില്ലിയെ നേടിയിട്ടുണ്ട്.  

 

ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബര്‍ റിപ്പോര്‍ട്ടല്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്. ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ദിവസേനയുള്ള ഗ്ലോബല്‍ ന്യൂസ് അവറിലേക്ക് നീതു റിപ്പോര്‍ട്ടു ചെയ്ത പല വാര്‍ത്തകളും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

 

2016ല്‍ യു.എസിലേക്ക് കുടിയേറുന്നതിനു മുന്‍പ് സി.ജി. ഡാനിയേല്‍ സംരംഭക രംഗത്ത് വിജയം കൈവരിച്ചിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും അദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും നിരവധിയാളുകള്‍ പിന്തുടരുന്ന ഒരു അറിയപ്പെടുന്ന എഴുത്തുകാരനും അമേച്വര്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ഐഎപിസിയില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഐഎംസി 2019 സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍, ദേശീയ വൈസ് പ്രസിഡന്റ് എന്നിവ ഉള്‍പ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് സി ജി ഡാനിയേല്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ദീപാലയയുടെ സ്ഥാപക പ്രസിഡന്റും സിഇഒയുമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഡല്‍ഹിയിലുള്ള ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ദീപാലയ.

 

ഐഎപിസി ഡാലസ് ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായ പ്രഫ. ജോയ് പള്ളാട്ടുമഠം 2015-2019 കാലയളവില്‍ ഈ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  സുവോളജിക്കല്‍ സൊസൈറ്റി ഓഫ് കേരള പ്രസിദ്ധീകരിച്ച പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള സുവോളജി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനിമല്‍ ഡൈവേഴ്‌സിറ്റി എന്നീ 2 അക്കാദമിക് പുസ്തകങ്ങളുടെ എഡിറ്ററും സഹ-രചയിതാവുമാണ് അദ്ദേഹം. ഇക്കോഫ്രറ്റേണിറ്റിയും കേരള സെന്റര്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എജ്യുക്കേഷനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ദ്വൈമാസിക BULBUL ന്റെ സഹപത്രാധിപരായിരുന്നു (1990–98 കാലയളവില്‍). ഷിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ അദ്ദേഹം ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയിലും (കെസിസിഎന്‍എ) കേരള അസോസിയേഷന്‍ ഓഫ് ഡാളസിലും അംഗമാണ്. നിലവില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) നോര്‍ത്ത് അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

 

അനിതാ നവീന്‍ വാന്‍കൂവര്‍ ചാപ്റ്ററിന്റെ 2020 - 2021 സെക്രട്ടറിയായിരുന്നു. മാധ്യമ അവതാരകയായി റിപ്പോര്‍ട്ടര്‍ ചാനലിൽ സേവനമനുഷ്ഠിച്ചു. ടാക്സേഷന്‍ നിയമങ്ങളില്‍ പ്രൊഫഷണല്‍ ബിരുദവും ഫിനാന്‍ഷ്യല്‍ എംജിടിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ബിസിനസ്സ് ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയില്‍ തൊഴില്‍ വൈദഗ്ധ്യമുണ്ട്. 

 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്സി നരുല. യുഎസില്‍നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ രൂപ്സി, സോഷ്യോളജിയില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യന്‍ ടൈംസ് എന്നിവയുള്‍പ്പെടെ നിരവധി അച്ചടി, ഡിജിറ്റല്‍, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വര്‍ഷമായി രൂപ്സി പ്രവര്‍ത്തിച്ചുവരുന്നു.

 

ഷാന്‍ ജസ്റ്റസ് നിലവില്‍ ടെക്സസിലെ സാന്‍ അന്റോണിയോയില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്/ഫാര്‍മസി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ടീമില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറിങ് മാനേജരായി ജോലി ചെയ്യുന്നു. കൂടാതെ ക്രിയേറ്റീവ് റൈറ്റന്‍ എന്ന നിലയിലും പ്രശസ്തനാണ്.  ഡിജിറ്റല്‍ ടെക്‌നോളജിക്കാണ് ഷാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്.

 

ജോജി കാവനാല്‍ ഐഎപിസി സ്ഥാപകാംഗമാണ്്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടര്‍, നോര്‍ത്ത് അമേരിക്കന്‍ മലങ്കര മുന്‍ ആര്‍ച്ഡയോസിയന്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മലങ്കര നോര്‍ത്ത് അമേരിക്കന്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്റെ ചീഫ് എഡിറ്ററാണ്.

 

ന്യൂയോര്‍ക്ക്  ടൗണ്‍ ഹൈറ്റ്‌സ്, അപ്പര്‍ വെസ്റ്റ്‌ചെയര്‍ മലയാളി അസോസിയേഷന്‍ കൗണ്‍സില്‍ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു ഇദ്ദേഹം.

 

തൊടുപുഴ സ്വദേശിയായ ബിന്‍സ് മണ്ഡപം നിലവില്‍ ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ പ്രസിഡന്റാണ്. ഒരു ഐടി പ്രൊഫഷണലായി തന്റെ തൊഴില്‍ ജീവിതം ആരംഭിച്ച ബിന്‍സ് ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 

 

പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലല്‍ ഐഎപിസിയുടെ മുന്‍പ്രസിഡന്റാണ്. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, വാഷിങ്ടൻ ഡിസി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ എന്ന ഓര്‍ഗനൈസേഷനിലെ പകര്‍ച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ലാല്‍, ജനീവയിലെ ഗ്ലോബല്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളില്‍ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളില്‍ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 1993-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ഹെല്‍ത്ത് ഷോ (പള്‍സ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 

 

 ഐഎപിസി മുന്‍ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല്‍ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങള്‍ വിവിധമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ കൈക്കാരനുമാണ്. 

 

ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രമുഖ ഫോട്ടോ ജേണലിസ്റ്റുമാണ് അനില്‍മാത്യു, ഐഎപിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

സുനില്‍ മഞ്ഞനിക്കര ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രോഗ്രാം ഇന്‍ ചീഫായി പ്രവര്‍ത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനില്‍ ഫോട്ടോഗ്രാഫിയിലും വിഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

 

രണ്ടു ദശാബ്ദത്തിലേറെയായി എഴുത്തിലും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലും സജീവ സാന്നിധ്യമായ ഹേമ വിരാനി ഒരു കണ്‍സള്‍ട്ടന്റായും കോച്ചായും സ്വയം വളര്‍ന്നു വന്ന വ്യക്തിയാണ്.  റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ആത്മീയത, ജീവിതശൈലി എന്നിവയെക്കുറിച്ച് ഹേമ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.

 

 

നിലവില്‍ ആല്‍ബര്‍ട്ട ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ഡോ. ആന്‍ എബ്രഹാം മുന്‍പ് ഒരു കനേഡിയന്‍ മാസികയുടെ പ്രോജക്ട് കോഓര്‍ഡിനേറ്ററും അക്കാദമിക് ജേണല്‍ റിവ്യൂവറും എജ്യുക്കേഷണല്‍ റിസര്‍ച്ച്-സ്പ്രിംഗറുമായിരുന്നു. സെന്റ് മദര്‍ തെരേസ ചര്‍ച്ച് കാല്‍ഗറി പ്രസിദ്ധീകരിച്ച സുവനീറുകളുടെ അണിയറ ശില്പികളില്‍ ഒരാളാണ് ഇവര്‍. കൂടാതെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തുന്ന 'നമ്മളുടെ പള്ളിക്കൂടം' എന്നറിയപ്പെടുന്ന സൗജന്യ മലയാളം ഓണ്‍ലൈന്‍ ക്ലാസുകളുടെ കോഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com