ADVERTISEMENT

ഡാലസ്∙ പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്‍ (62) അന്തരിച്ചു.ലോക കേരള സഭാംഗമായിരുന്നു. കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ കുടുംബാംഗമാണ്‌. ജനുവരി 13 വ്യാഴാഴ്ച രാത്രി ഒൻപതര മണിയോടെ കൂത്താട്ടുകുളത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ടു മക്കളും  ഓസ്ട്രിയയിലാണ് .മാർച്ച് മാസം ഓസ്ട്രിയയിലേയ്ക്കു മടങ്ങാനിരിക്കെയാണു മരണം  സംഭവിച്ചത്.സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്‌ ഗ്ലോബൽ കമ്മിറ്റി അറിയിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com