ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു

iant-ob-2
SHARE

ഡാലസ്∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ്എംയു ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ സെറിമണിയിൽ ഡാലസ് കൗണ്ടി  ജഡ്ജി ക്ലേ ജംഗിൻസ് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . പുതിയ ഭാരവാഹികളായി ഓർമിത്ത് ജുനേജ (പ്രസിഡന്റ്). ദിനേഷ് ഹൂഡ (പ്രസിഡന്റ് ഇലക്ട്)  സുഷമ മൽഹോത്ര (വൈസ് പ്രസിഡന്റ് )രാജീവ് കമ്മത്ത് (സെക്രട്ടറി) ജസ്റ്റിൻ വർഗീസ്( ജോ സെക്രട്ടറി) ചന്ദ്രിക ഷെട്ടിഗർ ( ട്രഷറർ) ജയേഷ് താക്കർ (ജോ ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത് 

iant-ob

ബോർഡ് മെംബർമാരായി മഹേന്ദ്ര റാവു  ഗണപുരം, ആർ.ജെ.വൈഭവ്, പത്മ മിശ്ര, നവാസ് ജാ , ഷ്റിയന്സ് ജയ്സൺ ,ദ്രുജൻ കൊങ്ക, സ്മരണിക ഔട്ട് എന്നിവരും ചുമതലയേറ്റു ,പുതിയ വർഷത്തെ ഭാരവാഹികളിൽ മലയാളി കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു ജസ്റ്റിൻ വർഗീസ് മതമാണുള്ളത് .

iant-ob-4

1962 സ്ഥാപിതമായ സംഘടന നോർത്ത് ടെക്സസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ആവശ്യങ്ങൾ വിശകലനം ചെയ്തു   ആവശ്യമായ നിർദ്ദേശങ്ങളും സഹകരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ  ഭാഗമായാണു സംഘടന പ്രവർത്തിക്കുന്നത്.

iant-ob-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA