ADVERTISEMENT

ന്യൂജഴ്‌സി∙അമേരിക്കൻ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രവിൻസ് രക്തദാന ക്യാംപ്  സംഘടിപ്പിക്കുന്നു . ന്യൂജഴ്‌സിയിലെ മൺറോ പബ്ലിക് ലൈബ്രറിയിൽ ജനുവരി 15 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ടു നാലു വരെയാണു രക്തദാനം. അമേരിക്കൻ റെഡ് ക്രോസ് രൂക്ഷമായ രക്ത ലഭ്യതയുടെ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രവിൻസ് , അമേരിക്കൻ റീജിയന്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ഒരുക്കിയിരിക്കുന്നത് 

 

ഇതിനോടകം 40 പേരോളം രക്തദാനത്തിലേക്കു രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. രക്തദാനം കലർപ്പുകളിലാത്ത മഹാദാനമാണെന്നും  രക്തലഭ്യതയുടെ വലിയ പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെ താണ്ഡവത്തിന്റെയും  സാഹചര്യത്തിൽ ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തികൾ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്നതിൽ  ഏറെ അഭിമാനമുണ്ടെന്നും അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, ന്യജേഴ്‌സി പ്രവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ സംയുക്തത പത്രക്കുറിപ്പിൽ അറിയിച്ചു

 

ന്യൂജഴ്‌സി പ്രവിൻസ് മെംബേർസ് ഡോ സിന്ധു സുരേഷ് , സജനി മേനോൻ കോർഡിനേറ്ററും സുജോയ് മേനോൻ യൂത്ത് കോഓർഡിനേറ്റർ ആയും പരിപാടിക്ക് ചുക്കാൻ പിടിച്ചു. ന്യൂജഴ്‌സി  പ്രൊവിൻസ് ആതിഥ്യമരുളുന്ന രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചതിൽ  അമേരിക്ക റീജിയൻ  ചെയർമാൻ ഹരി നമ്പൂതിരി , പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ , ട്രഷറർ തോമസ് ചേലേത്ത്, വൈസ് പ്രസിഡന്റ് ജേക്കബ് കുടശ്ശിനാട്  എന്നിവർ അഭിനന്ദനങൾ അറിയിച്ചു

 

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , ഗ്ലോബൽ പ്രസിഡന്റ് ടി.പി വിജയൻ , ട്രഷറർ ജയിംസ് കൂടൽ , അമേരിക്ക റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ എന്നിവർ  വേൾഡ് മലയാളി കൗൺസിൽ  സാമൂഹിക പ്രസക്തിയേറെയുള്ള രക്തദാനം  പോലെയുള്ള  ജീവകാരുണ്യ പ്രവർത്തികൾ സംഘടിപ്പിക്കുന്നതിലുള്ള  സന്തോഷവും അഭിമാനവും രേഖപ്പെടുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com