ADVERTISEMENT

ഡാലസ് ∙ മാര്‍ത്തോമ്മാ സഭയിലെ സീനിയർ  റിട്ട. വൈദീകന്‍ റവ സി. വി. ജോര്‍ജ് (76)  അന്തരിച്ചു. ചേന്നാട്ട് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 3 ന് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭൗതീക ശരീരം തിങ്കൾ വൈകിട്ട് 5.30 മുതൽ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വടശ്ശേരിക്കര താഴത്തില്ലത്ത് റിട്ട. പ്രഫ ടി. കെ. ശോശാമ്മയാണ് ഭാര്യ. മക്കള്‍ : അന്‍സു മനോജ് (ദുബായ്), സോജു മാത്യൂസ് (ചെന്നൈ), റ്റോജു ജോര്‍ജ് (ഹൈദരാബാദ്). മരുമക്കള്‍ : ആദിച്ചനല്ലൂര്‍ നെടുംചിറ മനോജ് എന്‍. മാത്യു (ദുബായ്), പൂവത്തൂര്‍ കൂബ്ലൂര്‍ മാത്യൂസ് കോശി (ചെന്നൈ), മാവേലിക്കര പോളിച്ചിറയ്ക്കല്‍ തയ്യില്‍ തൃപ്തി ആന്‍ ജോണ്‍ (ഹൈദരാബാദ്). 

വാർത്ത ∙ പി പി ചെറിയാൻ 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com