ADVERTISEMENT

 

മിനസോട്ട∙ അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ലേക്ക് സുപ്പീരിയർ, ലേക്ക് മിഷിഗൺ, ലേക്ക് ഹ്യൂറോൺ, ലേക്ക് എറീ, ലേക്ക് ഒന്റാരിയോ എന്നീ അഞ്ചു തടാകങ്ങളുടെ കൂട്ടായ്മയായ ഗ്രേറ്റ്ലേക്ക്സിന്റെ തീരങ്ങളിലുള്ള സംസ്ഥാനങ്ങളായ മിഷിഗൺ, മിനസോട്ട, വിസ്ക്കോൺസിൻ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) അംഗ സംഘടനകളുടെ കൂട്ടായ്മയായ ഗ്രേറ്റ്‌ലേക്ക്സ് റീജിയനിലെ, മിനസോട്ട മലയാളി അസ്സോസിയേഷനെ പ്രതിനിധീകരിച്ച് ദേശീയ സമിതിയിലേക്കു മത്സരിക്കുകയാണ് ആശാ മാത്യൂ. 

 

ആശാ, 2003-ലാണ് അമേരിക്കൻ ഐക്യനാടുകളിലേ മെമ്ഫിസിലേക്കു കുടിയേറിയത്. പിന്നീട് ഒഹയോയിലും ഷിക്കാഗോയിലും, തുടർന്ന് 2019-ൽ ഇപ്പോൾ താമസിക്കുന്ന മിനസോട്ടയിലേക്കു താമസം മാറി. ഇപ്പോൾ അമേരിക്കയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിൽ, ഐ.ടി. പ്രൊഫഷണലായി പ്രവർത്തിക്കുന്നു. 

 

സംഘടനാ പ്രവർത്തനത്തിൽ, മെംഫിസിൽ ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് മെംഫിസ് എന്ന സംഘടനയിൽ, മലയാളി സംസ്ക്കാരത്തെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചതു മുതൽ, കേരളാ അസ്സോസിയേഷൻ ഓഫ് ഒഹയോയുടെ പ്രസിഡന്റ്, ഷിക്കാഗോ സീറോമലബാർ ദേവാലയത്തിലെ കൾച്ചറൽ അക്കാദമി ബോർഡ് മെംബർ, ഷിക്കാഗോ മലയാളി അസ്സോസിയേഷൻ വിമൻസ് ഫോറം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോമായിലൂടെ, മിനസോട്ട മലയാളി അസ്സോസിയേഷനേയും ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയനേയും, ദേശീയ സമിതിയിൽ പ്രതിനിധാനം ചെയ്യുക എന്നതാണ് ആശാ മാത്യൂ ആഗ്രഹിക്കുന്നത്.

 

സിബു മാത്യൂവാണ് ഭർത്താവ്, നെസ്സ, ടിയാ എന്നിവർ മക്കളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com