ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ മോഹം ഒരുക്കുന്ന ടേസ്റ്റ് ഓഫ് കേരള ഭക്ഷ്യമേള മൗണ്ടെയ്ൻ ഹൗസിലെ സെൻട്രൽ പാർക്കിൽ മാർച്ച് 20നു അരങ്ങേറും. ദൈവത്തിന്റെ സ്വന്തം നാടിന്റെ രുചി വൈവിധ്യം വിളിച്ചോതി ടേസ്റ്റ് ഓഫ് കേരള ഭക്ഷ്യമേള രാവിലെ 11 ന് ആരംഭിക്കും. ഫുഡ് സ്റ്റാളുകളിൽ അപ്പം, ചിക്കൻ കറി, ദോശ, സാമ്പാർ, അരി റൊട്ടി, വെജിറ്റബിൾ കറി, പൊങ്കൽ, ഓംലെറ്റ്, കപ്പ, മീൻകറി, പൊറോട്ട ബീഫ് കറി, പലതരം ബിരിയാണികൾ, ചായ, പരിപ്പുവട, പഴംപൊരി, ഉണ്ണിയപ്പം, പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഓൺസൈറ്റ് തട്ട് ദോശ, ഓംലെറ്റ്, ചുക്ക് കാപ്പി, സംഭാരം, കുലുക്കി സർബത് എന്നിവ ഭക്ഷ്യമേളയ്ക്ക് മാറ്റുകൂട്ടും.

കുട്ടികളുടെ ഹോളി സെലിബ്രേഷനും സംഘടിപ്പിച്ചിട്ടുണ്ട്. നോൺപ്രോഫിറ്റ് സംഘടനയായ മൗണ്ടെയ്ൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ് (മോഹം) സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാൻഫ്രാൻസിസ്കോ മലയാളികൾ അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികളായ സുനിൽ ചെറിയാൻ, ജി. ഗോപകുമാർ, റീനു ചെറിയാൻ, വിജിഗോപൻ എന്നിവർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com