ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ 2017 ൽ വൈറ്റ് ഹൗസ് വിട്ടശേഷം മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ വീണ്ടും വൈറ്റ് ഹൗസിൽ എത്തി. അഫോഡബിൾ കെയർ ആക്ടിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസിൽ എത്തിയത്.

2010 ൽ ഒബാമ തുടങ്ങി വെച്ച എസിഎയുടെ കുറേകൂടെ വിശദാംശങ്ങൾ അടങ്ങിയ പുതിയ നിയമം ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഒബാമ വൈറ്റ് ഹൗസിൽ എത്തിയത്.

biden-obama-2

പ്രസിഡന്റ് ബൈഡനും കമലാ ഹാരിസും വൈറ്റ് ഹൗസിൽ ഒബാമയെ സ്വീകരിച്ചു. ഒബാമ ബൈഡനെ ആലിംഗനം ചെയ്തു. സമീപത്തുണ്ടായിരുന്ന കമല ഹാരിസിനെ ഒബാമ ഗൗനിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒബാമ തമാശയായി ബൈഡനെ അഭിസംബോധന ചെയ്തതതു വൈസ് പ്രസിഡന്റ് എന്നാണ്. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com