ADVERTISEMENT

 

കേപ്‌ടൗൺ∙ വേൾഡ്‌ പീസ്‌ മിഷന്റെ നേതൃത്വത്തിൽ 27 വർഷമായി നടത്തുന്ന ആഗോളജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്‌, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു ലഭിച്ചു. 

 

പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ. കവി, ഗാനരചയിതാവ്‌, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിൽ സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്‌.  ജറുസലം യൂണിവേഴ്സിറ്റി ‘മാനവികതയുടെ വിശ്വപൗരൻ' എന്ന ബഹുമതിയോടെ 2020-ൽ ഓണററി ഡോക്ടറേറ്റ്‌ നൽകി ആദരിച്ചിരുന്നു. 

 

തിരുനാമ കീർത്തനം പാടിയും സ്നേഹകാരുണ്യം നൽകിയും ആരെന്നു നോക്കാതെ നന്മ ചെയ്തു ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന ഈ കർമ്മയോഗി സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്‌.

 

സൗത്ത് ആഫ്രിക്കൻ കാത്തലിക്‌ ബിഷപ്‌ കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ്‌ സിതംബെല്ല സിപൂക്കയിൽ നിന്നു വേൾഡ്‌പീസ്‌ മിഷൻ (സൗത്ത്‌ ആഫ്രിക്ക) ചീഫ്‌ കോർഡിനേറ്റർ സി.ഡോ സെബാസ്റ്റ്യൻ മരിയ ഏറ്റുവാങ്ങിയ പുരസ്കാരം, 2022 മേയ്‌ 8ന് മൂന്നു മണിക്ക്‌ കുടമാളൂർ പീസ്‌ഗാർഡനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ പാലാ രൂപതാ ബിഷപ്‌ ജേക്കബ്‌ മുരിക്കൻ സണ്ണി സ്റ്റീഫനു സമ്മാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com