ADVERTISEMENT

ന്യൂയോർക്ക്∙  ഒഐസിസി യുഎസ്എ യുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് ഒഐസിസി ഗ്ലോബൽ ചെയർ മാൻ കുമ്പളത്തു ശങ്കരപ്പിള്ള പ്രസ്താവിച്ചു. ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് രൂപീകരണത്തിനു ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 100ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നാഷനൽ കമ്മിറ്റിയും മൂന്നു റീജിയൻ കമ്മിറ്റികളും രൂപീകരിച്ചു വിവിധ ചാപ്റ്ററുകളുടെ  രൂപീകരണത്തിലേക്ക് പ്രവേശിക്കുന്ന 

 ഒഐസിസി യുഎസ്എ കെപിസിസിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മേയ് 9 നു സൂം പ്ലാറ്റ്‌ഫോമിൽ കൂടിയ നാഷനൽ കമ്മിറ്റിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കുമ്പളത്ത് ശങ്കരപ്പിള്ള.

oicc-usa

 

 

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഒഐസിസി യുഎസ്‌എയുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും  കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രത്യേക ആശംസ അറിയിക്കുന്നുവെന്നും ശങ്കരപ്പിള്ള അറിയിച്ചു.

 

41 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പോഷക സംഘടനയാണ്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ശ്രദ്ധേയമായപ്രവർത്തനങ്ങൾ നടത്തി വരുന്നു. ഒഐസിസിയുടെ തുടക്കം മുതൽ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ അക്കമിട്ടു പറഞ്ഞുകൊണ്ടായിരുന്നു ശങ്കരപ്പിള്ളയുടെ പ്രസംഗം.

 

ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സജി എബ്രഹാം മുൻ ഗവർണറും  മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ജെയിംസ് കൂടൽ

ആമുഖ പ്രസംഗം നടത്തി. കെപിസിസി പ്രസിഡന്റും നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തികൊണ്ടാണ് ഓഐസിസി യൂഎസ്‍എയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്നു രണ്ടു പേരും സൂചിപ്പിച്ചു.    

 

തുടർന്ന് തൃക്കാക്കര  ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ വിജയം ഉറപ്പാക്കുന്നതിന് സംഘടനയുടെ ഭാഗത്തു നിന്നു  പിന്തുണ നൽകുന്നതിനു  തീരുമാനിച്ചു. ഒഐസിസി യൂഎസ്എ  സൈബർ വിങ് ആൻഡ്  സോഷ്യൽ മീഡിയ ചെയർ പേഴ്സൺ ടോം തരകന്റെ നേതൃത്വത്തിൽ  സൈബർ വിങ്ങിന്റെ സജീവ സാന്നിധ്യമുണ്ടായിരിക്കും. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഇലക്ഷൻ സ്പെഷൽ സൂം മീറ്റിങ് ക്രമീകരിക്കുന്നതിന്നും തീരുമാനിച്ചു. മറ്റു സഹായങ്ങളും നൽകി കൊണ്ട് ഉപ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്നതിന്  തീരുമാനിച്ചു.

 

ഒഐസിസി യൂഎസ്സ്എയുടെ മെംബർഷിപ്പ് ക്യാംപെയിൻ ഊർജ്ജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ട്രഷറർ സന്തോഷ് ഏബ്രഹാം അറിയിച്ചു.      

 

ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഈസ്റ്റേൺ റീജിയന്റെ രൂപീകരണത്തിനുള്ള നടപടികളുടെ ഭാഗമായി വൈസ് പ്രസിഡണ്ട് ഡോ. മാമ്മൻ. സി. ജേക്കബിനെ ചുമതലയേല്പിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെയും നഗരങ്ങളെയും കേന്ദ്രീകരിച്ച് ചാപ്റ്ററുകൾരൂപീകരിക്കുന്നത്തിനു വിവിധ നേതാക്കളെ ചുമതലയേല്പിച്ചു.

 

വിമൻസ് വിഭാഗം, യൂത്ത് വിഭാഗം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു തീരുമാനിച്ചു. ഒഐസിസി യുഎസ്എ യുടെ പ്രവർത്തനോദ്ഘാടനവും ദേശീയ സമ്മേളനവും നടത്തുന്നതിന് തീരുമാനിച്ചു.വൈസ് ചെയർമാന്മാരായ കളത്തിൽ വർഗീസ്, ജോബി ജോർജ്‌, വൈസ് പ്രസിഡണ്ട്  ബോബൻ കൊടുവത്ത്, സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജൻ അലക്സാണ്ടർ, മീഡിയ ചെയർ പേഴ്സൺ പി.പി. ചെറിയാൻ, യൂത്ത് വിങ് ചെയർ കൊച്ചുമോൻ വയലത്ത്, എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, വർഗീസ് തോമസ് (അജി), വർഗീസ് കെ. ജോസഫ്, വെസ്റ്റേൺ റീജിയൻ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് ഇ.സാം ഉമ്മൻ, നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറി സജി കുര്യൻ, ട്രഷറർ ജീ മുണ്ടക്കൽ, സതേൺ റീജിയൻ പ്രസിഡണ്ട് സജി ജോർജ്, ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി, ട്രഷറർ സഖറിയ കോശി  തുടങ്ങിയവരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു.       

 

വിമൻസ് വിങ് ചെയർപേഴ്സൺ മിലി ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com