ലീലാ മാരേട്ട് ടീമിനു പൂർണ പിന്തുണയുമായി ന്യൂജഴ്‌സി- പെൻസിൽവാനിയ റീജിയനുകളിലെ സംഘടനകൾ

fokana
SHARE

ന്യൂജഴ്‌സി ∙ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ടിനും ടീമിനും ഉറച്ച പിന്തുണയുമായി ന്യൂജഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടനകൾ. ഫൊക്കാന പ്രസിഡന്റ് ആയി ലീല മാരേട്ട് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജഴ്‌സി- പെൻസിൽവാനിയ റീജിയണുകളിലെ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.  ലീല മാരേട്ട് പ്രസിഡന്റ് ആയാൽ ഫൊക്കാനയിൽ പുതിയ ചരിത്രം രചിക്കപ്പെടുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ദശകങ്ങളായി ഫൊക്കാനയിൽ  നിസ്വാർഥമായി പ്രവർത്തിച്ചുവരുന്ന ലീലാ മാരേട്ട് എതിരില്ലാതെ വിജയിക്കാൻ ഏറ്റവും  അർഹതയുള്ള വനിതാ നേതാവാണെന്ന് ഫൊക്കാന ന്യൂജഴ്‌സി റീജനൽ വൈസ് പ്രസിഡന്റും മലയാളി അസോസിഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്) ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഷാജി വർഗീസ് പറഞ്ഞു. ലീലയുടെ ടീമിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഷാജി മഞ്ചിന്റേതുൾപ്പെടെ ന്യൂജഴ്സിയിലെ എല്ലാ സംഘടനകളുടെയും പിന്തുണ ലീല പ്രസിഡന്റ് ആയി നേതൃത്വം നൽകുന്ന ടീമിനാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ഫൊക്കാനയിൽ പതിറ്റാണ്ടുകളായി ട്രഷറർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വിമൻസ് ഫോം ചെയർപേഴ്സൺ, ആർവിപി തുടങ്ങിയ സ്ഥാനങ്ങൾ ഏറ്റെടുത്ത് ആത്മാർഥമായി പ്രവർത്തിച്ച ശേഷമാണ് ലീല മാരേട്ട് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതെന്നു പെൻസിൽവാനിയ റീജനൽ ആർവിപിയായി മത്സരിക്കുന്ന ഷാജി സാമുവേൽ അഭിപ്രായപ്പെട്ടു. പെൻസിൽവാനിയ റീജിയൻ മുഴുവനും ലീലക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്റ് ആയി തിരഞ്ഞെടുക്കേണ്ടത് അനിവാര്യതയാണെന്ന് മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു അഭിപ്രായപ്പെട്ടു. ലീല പ്രസിഡന്റ് ആയും ഡോ. കല ഷഹി സെക്രട്ടറിയായും നേതൃത്വം നൽകുന്ന ടീമിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മഞ്ചിനെ പ്രതിനിധീകരിച്ച് ഷാജി വർഗീസും യൂത്ത് ബോർഡ് മെംബർ ആയി ടോണി കല്ലകാവുങ്കലും മത്സര രംഗത്തുണ്ട്. മഞ്ചിന്റെ പൂർണ പിന്തുണ ലീലയ്ക്കും ടീമിനും നേരത്തെതന്നെ നൽകിയിരുന്നതാണെന്നും ഡോ. ഷൈനി കൂട്ടിച്ചേർത്തു.

സംഘടനകളിൽ പ്രവർത്തിക്കാൻ വനിതകൾ വരുന്നില്ലെന്നു പരിഭവം പറയുന്നവർ തന്നെ കർമ്മരംഗത്തേക്കു വരുന്ന വനിതകളുടെ മുന്നിൽ തടസങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നു ന്യൂജഴ്‌സിയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും തലമുതിർന്ന നേതാവും കെസിഎഫിന്റെ രക്ഷാധികാരിയും ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്. ചാക്കോ പറഞ്ഞു. മൂന്നു ദശാബ്ദത്തിൽ ഏറെയായി വിവിധ  സംഘടനകളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുള്ള നേതാവാണു ലീലാ മാരേട്ട് എന്ന് അസോഷ്യേറ്റ് സെക്രട്ടറിയായി മത്സരിക്കുന്ന കെസിഎഫിനെ പ്രതിനിധീകരിക്കുന്ന ജോയി ചക്കപ്പൻ പറഞ്ഞു. മുൻപു രണ്ടവസരങ്ങളിൽ നേരിയ വ്യത്യാസത്തിനു പ്രസിഡന്റ് പദം നഷ്ടമായ ലീലയ്ക്ക്  ഇത്തവണ അതുണ്ടാവരുതെന്നു ന്യൂജഴ്‌സി റീജനൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ദേവസി പാലാട്ടി പറഞ്ഞു. 45 അംഗങ്ങളുള്ള ശക്തമായ ഒരു ടീമുമായാണു രംഗത്തു വന്നിരിക്കുന്ന ലീലയുടെ  ജനപിന്തുണ ഈ തിരഞ്ഞെടുപ്പിൽ തെളിയിക്കുന്നതായിരിക്കുമെന്ന് കെസിഎഫ് പ്രസിഡന്റ് കോശി കുരുവിള വ്യക്തമാക്കി.

ജനറൽ സെക്രട്ടറിയായി  കലാ  ഷാഹിയും  രംഗത്തു വന്ന  സാഹചര്യത്തിൽ സംഘടനയിൽ വനിതാ നേതൃത്വം കൊണ്ടുവരാനുള്ള സുവർണാവസരമായി ഇതിനെ കാണണമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡിൽ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്ന ടോണി കല്ലക്കാവുങ്കൽ അഭിപ്രായപ്പെട്ടു.

ന്യൂജേഴ്‌സി-  പെൻസിൽ വാനിയ റീജിയണുകളിൽ നിന്ന് ലീലയുടെ ടീമിൽ 6 പേർ മത്സര രംഗത്തുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്(മഞ്ച്), അസോസിയേറ്റ് സെക്രട്ടറി ജോയി ചാക്കപ്പൻ (കെ.സി.എഫ് ), ബോർഡ് മെമ്പർ (യൂത്ത് ) ടോണി കല്ലക്കാവുങ്കൽ(മഞ്ച്), നാഷണൽ കമ്മിറ്റി അംഗം ഏലിയാസ് പോൾ (മാപ്പ് ), പെൻസിൽവാനിയ ആർ.വി.പി ഷാജി സാമുവേൽ(മാപ്പ്), ന്യൂജേഴ്‌സി ആർ.വി.പി. ദേവസി പാലാട്ടി (കെ.സി.എഫ്) എന്നിവരാണ് മത്സര രംഗത്തുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA