ADVERTISEMENT

ഫിലഡൽഫിയ∙ പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളിസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) ഫിലഡൽഫിയയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വൻ വിജയമായി. സ്റ്റേറ്റ് റപ്രസന്റേറ്റീവുമാരായ ജാറഡ്  സോളമൻ, മാർട്ടീന വൈറ്റ്, റവ. ഫാദർ എം.കെ. കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു. 

pampa-mothers-day-2

പമ്പ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് തോമസ് വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി. റവ ഫിലിപ്സ് മോടയിൽ, ജോൺ പണിക്കർ, ലൈല മാത്യു, പ്രഫ.ഫിലിപ്പോസ് ചെറിയാൻ  എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.  

പരിപാടിയിൽ പങ്കെടുത്ത അമ്മമാരെ പ്രത്യേകം ആദരിച്ചു. അൻസു നെല്ലിക്കാല അമ്മമാരെ ആദരിച്ചു കൊണ്ടുള്ള സന്ദേശം നൽകി. 

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വ൪ഗീസ്, മാപ്പ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ചാണ്ടി, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ്‌, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് തോമസ് ജോയ്, ഐഓസി ചെയർമാൻ സാബു സ്കറിയ എന്നിവർ ആശംസ പ്രസംഗം നടത്തി.

പമ്പയുടെ മുന്നോട്ടുള്ള ജീവ കാരുണ്യ പ്രവ൪ത്തനങ്ങളിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചു കൊണ്ടു യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ മുന്നോട്ടു വന്നതു ചരിത്ര വിജയമായി. ആദ്യമായാണ് ഒരു മലയാളി അസോസിയേഷന് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ നിന്ന് ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നതെന്നു പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പ്രസ്‌താവിച്ചു. 

pampa-mothers-day-3

വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ സുനിത അനീഷിന് പമ്പയുടെ ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. ജോൺ ടൈറ്റസ്‌, ലിനോ സ്കറിയ, ബൈജു സാമുവേൽ എന്നിവരും ചടങ്ങിൽ പ്രത്യേകം ആദരിക്കപ്പെട്ടു. പ്രൊ ഹെൽത്ത് ലീഡേഴ്‌സ്, ജോസഫ് കുന്നേൽ Esq , ലിനോ തോമസ് പിയസി ,പോപ്പുലർ ഓട്ടോ സർവീസ്, കുട്ടനാട് സൂപ്പർ മാർക്കറ്റ്, അലക്സ് തോമസ് ന്യൂയോർക്ക് ലൈഫ്, സുധ കർത്താ സിപിഎ എന്നിവരുടെ പ്രവ൪ത്തനങ്ങളും പരാമർശിക്കപ്പെട്ടു.

എഡിറ്റോറിയൽ ബോർഡ് ചെയർപേഴ്സൺ മോഡി ജേക്കബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടത്തി. തോമസ് പോൾ നന്ദി പ്രകാശനം നടത്തി. 

pampa-mothers-day-4

അനിത കൃഷ്ണ, സബ് പാമ്പാടി, ജെസ്ലിൻ മാത്യു, രാജു പി.ജോൺ എന്നിവരുടെ ഗാനമേളയും, അജി പണിക്കർ ടീം, ഹാന ആന്റോ പണിക്കർ, അഞ്ജലി വിനു വ൪ഗീസ് എന്നിവരുടെ നൃത്ത ശിൽപ്പവും പരിപാടിക്കു കൊഴുപ്പേകി. സുമോദ് നെല്ലിക്കാല, റോണി വ൪ഗീസ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. വി വി ചെറിയാൻ, രാജൻ സാമുവേൽ, ജോയ് തട്ടാർകുന്നേൽ, എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com