കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ മാതൃദിനാഘോഷം ഇന്ന്

kanj-mothers-day
SHARE

ന്യൂയോർക്ക് ∙ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കാഞ്ചിന്റെ (കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി) മാതൃദിനഘോഷം വിവിധ പരിപാടികളോടെ ന്യൂജഴ്‌സി റോസൽ പാർക്കിലെ കാസ ഡെൽ റെയിൽ ഇന്ന് നടക്കും. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലാർ കമ്മ്യൂണിറ്റി അഫയേഴ്സ് തലവൻ എ.കെ.  വിജയകൃഷ്ണൻ, പിന്നണി ഗായകൻ സുദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

അമ്മമാർക്കായി പ്രത്യേക കലാവിരുന്ന്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. അമ്മമാർക്കായി പ്രത്യേക സർപ്രൈസ് വിരുന്നും ഉണ്ടാകും. ജോയ് ആലുക്കാസ് ആണ് പരിപാടിയുടെ പ്രായോജകർ.

എല്ലാ മലയാളി സുഹൃത്തുക്കളും, അമ്മമാരും  പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ. പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ,  പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്)  സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി (ചാരിറ്റി അഫയേഴ്സ്),  ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് (യൂത്ത്  അഫയേഴ്സ്), എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.  

വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA