ADVERTISEMENT

ഡാലസ്  ∙ കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായിരുന്ന അമേരിക്കയിലെ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു പരിപാടികൾ ആവിഷ്കരിക്കുമെന്ന് അമേരിക്കൻ റീജിയൻ പിഎംഎഫ് കോഓർഡിനേറ്റർ ഷാജി രാമപുരം പറഞ്ഞു .

യുഎസ് റീജിയൻ പി എം എഫ് ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഷാജി രാമപുരം. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഓർഡിനേറ്റർ ആയിരുന്ന ജോസ്മാത്യു പനച്ചിക്കലിന്റെ സ്മരണയ്ക്കുമുൻപിൽ ആദരാഞ്ജലി  അർപ്പിച്ച് മൗനാചരണം നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.

യോഗത്തിൽ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു. സെക്രട്ടറി രാജി തോമസ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജി മുണ്ടിക്കൽ കണക്ക് അവതരിപ്പിച്ചു.  കേരളത്തിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിലേക്ക് മീഡിയ കോഓർഡിനേറ്റർ  പി. പി. ചെറിയാൻ എല്ലാവരെയും സ്വാഗതം ചെയ്തു.  പിഎംഎഫ് യുഎസ്എ യുടെ വിപുലമായ പ്രവർത്തന യോഗം ജൂൺ ആദ്യവാരം നടത്തുന്നതിന് തീരുമാനിച്ചു. രാജേഷ് മാത്യു നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com