ADVERTISEMENT

ഹൂസ്റ്റൺ ∙ അലിഗഡ് മുസ്‍ലിം സർവ്വകലാശാലാ പൂർവ്വ വിദ്യാർഥി സംഘടന അലിഗഡ് അലമ്നൈ അസോസിയേഷൻ ഓഫ് ടെക്സസിന്റെ ആഭിമുഖ്യത്തിൽ വാർഷിക പിക്നിക് സംഘടിപ്പിക്കുന്നു. ഹൂസ്റ്റൺ ജോർജ് ബുഷ് പാർക്കിൽ ജൂൺ അഞ്ചിന്‌ രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും. വൈകിട്ട് മൂന്നു വരെ നീണ്ടുനിൽക്കുന്ന പിക്‌നിക്കിന്റെ ഭാഗമായി കൾച്ചറൽ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പിക്‌നിക്കിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ വിവരം സുബൈർ ഖാൻ (732 284 8275), സെഷൻ സയ്യദ് (832 454 6957) എന്നിവരെ മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു. കൾച്ചറൽ കമ്മിറ്റിയുമായി സഹകരിച്ചു പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരും മുൻകൂട്ടി അറിയിക്കണം. പിക്നിക്ക് വൻ വിജയമാക്കുന്നതിനു എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com