ADVERTISEMENT

ഷിക്കാഗോ ∙ 2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി നാഷനല്‍ കൗണ്‍സില്‍ അംഗം അനിതാ പണയപ്പറമ്പിലിനെ തിരഞ്ഞെടുത്തു. മുന്‍കാലങ്ങളില്‍ കണ്‍വന്‍ഷന്‍റെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിതയുടെ പ്രവര്‍ത്തനപരിചയം ഇത്തവണത്തെ  കണ്‍വന്‍ഷന്‍റെ കള്‍ച്ചറല്‍ പ്രോഗ്രാമിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് കെസിസിഎന്‍എ ലെയ്സണ്‍ സാബു മുളയാനിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. 

kccna-2

കമ്മിറ്റിയുടെ കോചെയറായി ജോസ് നെടുമാക്കന്‍, ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജസ്ലി പുത്തന്‍പുരയില്‍ എന്നിവരും പ്രവര്‍ത്തിക്കു. വര്‍ണ്ണമനോഹരമായ പരിപാടികളാണ് കള്‍ച്ചറല്‍ പ്രോഗ്രാമിനുവേണ്ടി അണിയിച്ചൊരുക്കുന്നതെന്ന് കെസിസിഎന്‍എ പ്രസിഡന്‍റ് സിറിക് കൂവക്കാട്ടില്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അനിതാ പണയപ്പറമ്പില്‍ (630 248 9724), ജോസ് നെടുമാക്കല്‍ (832 755 1094), ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ (248 251 2256), ജസ്ലി പുത്തന്‍പുരയില്‍ (647 717 9376) എന്നിവരുമായി ബന്ധപ്പെടണമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി  സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യർഥിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com