ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതുയോഗം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് ജീമോൻ റാന്നി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ബിനു സഖറിയ സ്വാഗതം ആശംസിച്ചു. 

hra-ob-2

സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്റെ പ്രവർത്തനങ്ങൾ  മാതൃകയാണെന്നു കെൻ മാത്യു പറഞ്ഞു. ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിച്ചു. ജിൻസ് മാത്യു നന്ദി പറഞ്ഞു. 

hra-ob

ഭാരവാഹികൾ: രക്ഷാധികാരി- അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ.  ഉപരക്ഷാധികാരിമാർ :  റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ), ജോയ് മണ്ണിൽ, തോൻമാസ് മാത്യു (ജീമോൻ റാന്നി)  പ്രസിഡന്റ്: ബാബു കൂടത്തിനാലിൽ, വൈസ് പ്രസിഡന്റുമാർ : മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, സി.ജി.ദാനിയേൽ, റോയ് തീയാടിക്കൽ, ജനറൽ സെക്രട്ടറി : ബിനു  സഖറിയ കളരിക്കമുറിയിൽ,  സെക്രട്ടറിമാർ : വിനോദ് ചെറിയാൻ, ഷീജ ജോസ്. ട്രഷറർ : ജിൻസ് മാത്യു കിഴക്കേതിൽ,പ്രോഗ്രാം ആൻഡ് യൂത്ത് കോഓർഡിനേറ്റഴ്സ് : മെവിൻ ജോൺ പാണ്ടിയെത്ത്, മെറിൽ ബിജു സഖറിയ.

hra-ob-3

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി : ആഷാ റോയ്, അനില സന്ദീപ്, ജിജി ബാലു, ജോൺ. സി.ശാമുവേൽ, ജോളി തോമസ്, മീരാ സഖറിയ, മിന്നി ജോസഫ്, രാജു.കെ.നൈനാൻ, റീന സജി, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർ വേലിൽ, ഷൈബു വർഗീസ്, ഷിജു തച്ചനാലിൽ, സ്റ്റീഫൻ തേക്കാട്ടിൽ, സഖറിയാ ഏ ബ്രഹാം.എന്നിവരെയും തിരഞ്ഞെടുത്തു.     

അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com