കേരളത്തെ ചേർത്തു പിടിച്ച് ഫോമ മുന്നോട്ട്; പ്രതീക്ഷയോടെ രാജ്യാന്തര കൺവെൻഷൻ–വിഡിയോ

Fomaa Kerala Convention 2022
SHARE

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) പ്രവാസി മലയാളികൾക്കും കേരളത്തിലുള്ളവർക്കും ആമുഖം ആവശ്യമില്ലാത്ത സംഘടനയാണ്. കേരളത്തിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന. കഴിഞ്ഞ ദിവസം ഫോമയുടെ കേരള കൺവെൻഷൻ തിരുവനന്തപുരത്തുവച്ച് നടന്നു. മെക്സിക്കോയിലെ കാൻകുനിലെ മൂണ്‍പാലസ് റിസോർട്ടിൽ നടക്കുന്ന ഫോമയുടെ രാജ്യാന്തര കൺവെൻഷനാണ് ഇനിയുള്ള ഏറ്റവും വലിയ പരിപാടി. കൺവെൻഷനെ കുറിച്ചും തുടർന്നുള്ള പ്രവർത്തനങ്ങളെ കുറിച്ചും സംഘടനയുടെ ഇടപെടലുകളെ കുറിച്ചും ഫോമ ഭാരവാഹികളും പ്രമുഖ വ്യക്തികളും മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

അനിയൻ ജോർജ്–പ്രസിഡന്റ്

ഫോമ, ഭൂമി മലയാളത്തിലെ ഏറ്റവും വലിയ സംഘടന. ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പകരം വയ്ക്കാനാവാത്ത ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അഭിമാനമുണ്ട്. അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നാണ് ഞാൻ വരുന്നത്. ഫോമയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി പറയുകയാണെങ്കിൽ രണ്ടു മൂന്നു ദിവസം എടുത്താലും തീരുകയില്ല. അമേരിക്കയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഫോമ ചെയ്യുന്നു. ഫോമ കേരളത്തിൽ എന്താണു ചെയ്യുന്നതെന്ന് ചോദിച്ചാൽ, ഇവിടെ തിരുവനന്തപുരത്ത് കാൻസർ സെന്ററിന് ഒന്നരക്കോടി രൂപ കൊടുത്തുകൊണ്ട് ഒരു പീഡിയാട്രിക് വാർഡ് ഫോമ നിർമ്മിച്ചു. 

FOMAA-Empower-Kerala-2022-58
കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ ഫോമ പ്രസിഡന്റ് അനിയൻ ജോർജ് പ്രസംഗിക്കുന്നു.

കേരളത്തിൽ പ്രളയകാലത്ത് തിരുവല്ലക്കടുത്ത് കടപ്രയിൽ 36 വീടുകൾ, നിലമ്പൂരിൽ നാലു വീടുകൾ, പറവൂർ എന്നിവിടങ്ങളിൽ ഫോമയുടെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകി. ഫോമയുടെ പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുത്ത ശേഷം എന്റെ കൂടെയുള്ള സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വിവിധ ജില്ലകളിലായിട്ട്  18 വെന്റിലേറ്ററുകളാണ് സർക്കാർ ആശുപത്രികൾക്കുവേണ്ടി ഫോമ നൽകിയത്. 

FOMAA-Empower-Kerala-2022-80
ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ നിന്ന്.

കൂടാതെ തീരദേശ പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്കൂളുകളിലും എംഎൽഎമാരുടെ അഭ്യർഥന പ്രകാരം നൂറുകണക്കിന് ഐപാഡുകളും സ്മാർട്ഫോണുകളും ഫോമ കൊടുത്തു. ഇതിനെല്ലാം ഉപരിയായി ഫോമാ ചെയ്യുന്ന ഒട്ടേറെ പ്രവർത്തനങ്ങളുടെ ഒരു കലവറ തന്നെയാണ് ഫോമാ ഹെൽപിങ്ങ് ഹാൻഡ്സ്. ഒരു അത്യാവശ്യം ഉണ്ടായാൽ ഫോമാ ഹെൽപിങ്ങ് ഹാൻഡ്സിൽ ഒരു അപേക്ഷ കൊടുക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപാ വരെ കിട്ടുന്ന പദ്ധതി. ഏകദേശം 32 പേർക്കാണ് കേരളത്തിൽ അതിന്റെ പ്രയോജനമൂണ്ടായത്, 60 ലക്ഷം രൂപ. അതിലും മേലെ ഇപ്പോൾ വന്നിരിക്കുന്നതിന്റെ ഉദ്ദേശം ഫോമാ കേരള കൺവെൻഷൻ എന്നതൊരു പേരല്ല. ഫോമാ കുടുബാംഗങ്ങളെ എല്ലാവരെയും കാണുവാൻ വേണ്ടിയാണ്. തിരുവന്തപുരത്ത് നടക്കുന്ന കേരള കൺവെൻഷനിൽ വച്ച് നഴ്സിങ്ങിനും മറ്റും പഠിക്കുന്ന 40 കുട്ടികൾക്ക് 50000 രൂപ വീതം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. 

FOMAA-Kerala-Convention-Closing-Ceremony-at-Kollam3
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തിയപ്പോൾ.

ഇതുപോലെ തന്നെ നൂറുകണക്കിന് പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഞങ്ങളെല്ലാം അമേരിക്കയിലാണെങ്കിലും കേരളം ഞങ്ങളുടെയെല്ലാം നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന ഒരു വികാരമാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നു. കേരളത്തിന്റെ സുഖദുഃഖങ്ങളിൽ ഫോമ എന്നും അവരുടെ കൂടെയുണ്ടായിരിക്കും.

fomaa-global-peace
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തിയപ്പോൾ.

ഫോമയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഫോമായുടെ ഏറ്റവും വലിയ ഒരു മഹനീയ കർമം സംഭവിക്കാൻ പോകുന്നത് കാൻകുനിലാണ്. മെക്സിക്കോയിലെ മൂണ്‍പാലസിൽ ഫോമയുടെ ഏഴാമത് കൺവെൻഷൻ അരങ്ങേറുകയാണ്. അതിന്റെ കൺവെൻഷൻ ചെയർമാൻ ജോൺപോളാണ്. അദ്ദേഹം സിയാറ്റിനിൽ നിന്നാണ്. അദ്ദേഹത്തോടൊപ്പം ഒരു വലിയ ടീം തന്നെ വർക്ക് ചെയ്യുന്നുണ്ട്. തീർച്ചയായും നിങ്ങളെയെല്ലാവരെയും ആ കൺവെൻഷനിലേക്കും ക്ഷണിക്കുകയാണ്.

FOMAA-Empower-Kerala-2022-64

തോമസ് ടി ഉമ്മൻ–നാഷനൽ ട്രഷറർ

അമേരിക്കൻ ഐക്യനാടുകളിലും കാനഡായിലും ഉള്ള പ്രവാസി മലയാളി സമൂഹത്തിന്റെ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയാണ് ഫോമാ. ഏതാണ്ട് ഒന്നര പതിറ്റാണ്ടു കാലം ഫോമാ അമേരിക്കയിലും കാനഡയിലും വളരെ സജീവമായിട്ട് പ്രവാസി മലയാളി സമൂഹത്തിന് നേതൃത്വം നൽകിവരികയാണ്. അതിന്റെ ട്രഷറർ എന്ന നിലയിൽ എനിക്ക് പറയുവാൻ സാധിക്കും പ്രവാസി മലയാളി സമൂഹം ഫോമയ്ക്കു നൽകിവരുന്ന അഭുതപൂർവമായിട്ടുള്ള പിന്തുണ, അതിന്റെ സാമ്പത്തിക ശ്രോതസിലൂടെ ലഭിക്കുന്ന ഡൊണേഷന്‍സിന്റെ വിജയം. 

ma-yusuf-ali-award-fomaa
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ.

അതായത് 1.92 ദശലക്ഷം ഡോളറിന്റെ ഒരു ബഡ്ജറ്റ് ഒന്നരവർഷക്കാലം മുൻപ് നടന്ന ജനറൽ ബോഡിയിൽ അവതരിപ്പിച്ചപ്പോൾ ഒരു പക്ഷേ ജനങ്ങൾ സംശയിച്ചു കാണും ഈ മഹാമാരിയുടെ സമയത്ത് ഇത് പ്രായോഗികമാണോ എന്ന്. ഏതായാലും കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ അര ദശക്ഷം ഡോളർ സമാഹരിക്കുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുവാനും ഫോമയ്ക്ക് സാധിച്ചുവെന്ന് എനിക്കു പറയാൻ സാധിക്കും. 

FOMAA-Kerala-Convention-Closing-Ceremony-at-Kollam1
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തുന്ന ചടങ്ങിന് എത്തിയപ്പോൾ.

ഫോമാ അതിന്റെ യാത്ര തുടരുകയാണ് ഈ ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവർത്തന മികവിന്റെ ഒരു പരിസമാപ്തിയായിട്ട് അതത് ദ്വൈവൽസര ഗ്ലോബൽ കൺവെൻഷനുകൾ നടത്തിവരുന്നുണ്ട്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് ഗ്ലോബൽ കൺവെൻഷൻ നടത്താൻ സാധിച്ചില്ല. പക്ഷേ ഈ വർഷം സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ മെക്സിക്കോയില കാൻകൂനിനിലെ മൂൺപാലസ് റിസോർട്ടിൽ വച്ച് ഫോമായുടെ രാജ്യാന്തര കൂടുംബ കൺവെൻഷൻ നടക്കുകയാണ്. അതിനുള്ള റജിസ്ട്രേഷനും കാര്യങ്ങളും വളരെ വേഗം മുന്നേറുന്നു. അതിനോടനുബന്ധിച്ച് ധാരാളം കർമപരിപാടികളും ഫോമാ നടത്തുന്നുണ്ട്. 

fomaa-kerala-Convention-closing
കൊല്ലത്തു നടന്ന ഫോമയുടെ കേരള കൺവെൻഷൻ സമാപന ദിനത്തിൽ നിന്ന്.

അതിലെ ഒരു മുഖ്യ പരിപാടിയാാണ് തിരുവനന്തപുരത്ത് വച്ചു നടന്ന കേരള കൺവെൻഷൻ. ഈ കൺവെൻഷനിൽ നമ്മൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചു. 50 നിര്‍ധന വിദ്യാർഥികൾക്ക് നഴ്സിങ്ങ് സ്കോളർഷിപ്പ് നൽകുവാൻ സാധിച്ചു. അതുപോലെ കേരളത്തിലെ ഗവൺെമന്റ് ആശുപത്രികളിൽ ഏതാണ്ട് 18 ഓളം വെന്റിലേറ്ററുകൾ നൽകുവാൻ സാധിച്ചു അതിൽ 25 ലക്ഷത്തോളം രൂപ വില വരുന്ന 3 വെന്റിലേറ്റർ ഉൾപ്പെടെ നൽകുവാൻ സാധിച്ചു. കേരള ഗവൺമെന്റിന്റെ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സഹായസഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. 

FOMAA-Empower-Kerala-2022-Business-Meet4
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ.

അതുപോലെ തന്നെ ഇന്നത്തെ ഈ കൺവെൻഷൻ വളരെ മെച്ചപ്പെട്ട രീതിയിലാണ് നടക്കുന്നത്. മന്ത്രിമാർ, എംഎൽഎമാർ, അതുപോലെ തന്നെപ്രവാസി മലയാളി സമൂഹം ഇന്നു കേരളത്തിൽ ഉള്ളവരൊക്കെ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഫോമയ്ക്കു കഴിയും എന്ന ശുഭാപ്തി വിശ്വാസമെനിക്കുണ്ട്. കാൻകൂനിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ അമേരിക്കയിലും കാനഡയിലും മാത്രമല്ല മറ്റു പ്രദേശങ്ങളിലുള്ള പ്രവാസി മലയാളികൾക്ക്, കേരളത്തിലുള്ള മലയാളികൾക്ക് സാധിക്കും.

FOMAA-Kerala-Convention-Closing-Ceremony-at-Kollam
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തുന്ന ചടങ്ങിന് എത്തിയപ്പോൾ.

ബിജു തോണിക്കടവിൽ–ഫോമ ജോയിന്റ് ട്രഷറർ

ഫോമ കേരള കൺവെൻഷന്റെ ഭാഗമായാണ് ഞങ്ങൾ കേരളത്തിൽ എത്തിയിരിക്കുന്നത്. മേയ് അഞ്ചിന് എറണാകുളത്ത് വച്ച് ഫോമ ബിസിനസ് മീറ്റ് വളരെ ഭംഗിയായി, പ്രശസ്ത വ്യവസായി എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. അതിനുശേഷം റാന്നി അടിച്ചിപ്പുഴയിൽ ഞങ്ങൾ മുത്തൂറ്റ് ഗ്രൂപ്പുമായി ചേർന്ന് ഒരു മെഡിക്കൽ ക്യാംപ് നടത്തി. ഏതാണ്ട് നാനൂറിൽപ്പരം ആൾക്കാർ ആ മെഡിക്കൽ ക്യാംപിൽ പങ്കെടുത്തു. ആദിവാസി കോളനിയിൽ അവർക്ക് വേണ്ടുന്ന ഭക്ഷണസാധനങ്ങൾ കൊടുക്കുവാൻ സാധിച്ചു. 

FOMAA-Empower-Kerala-2022-Business-Meet3
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. മറ്റു വ്യവസായ പ്രമുഖർ സമീപം.

പിന്നീട് നടന്ന കേരള കൺവെൻഷന്‍ കേരളത്തിന്റെ ധനകാര്യമന്ത്രി ടി.എം. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.  ഇവിടെ വച്ച് നമ്മുടെ വനിതാ ഫോറം സമാഹരിച്ച നിർധനരായ കുട്ടികൾക്ക് ഉപരിപഠനത്തിനുളള ധനസഹായം വിതരണം ചെയ്യുകയുണ്ടായി. അതിനുശേഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരാൾക്ക് വീടു വെയ്ക്കാൻ സാമ്പത്തിക സഹായം ചെയ്തു. ഫോമാ എന്നു പറയുന്നത്, ചെയ്യുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്ന കാര്യങ്ങള്‍ സമയാധിഷ്ഠിതമായി പൂർത്തീകരിക്കുകയും ചെയ്യുന്ന ഏഴുലക്ഷത്തിൽപ്പരം അമേരിക്കൻ മലയാളികളുടെ സംഘടനയാണ്. ആ ഫോമയുടെ പ്രവർത്തകനായിരിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. 

fomaa-medical-camp-ranni
ഫോമയുടെ നേതൃത്വത്തിൽ റാന്നിയിലെ അടിച്ചിപുഴയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ നിന്ന്.

അതുപോലെ തന്നെ കേരള കൺവെൻഷന്റെ അവസാനദിനം കൊല്ലത്തു ബീച്ച്റിസോർട്ടിൽ വെച്ചാണ് നടത്തുന്നത്. അവിടെവച്ച് ലോകസമാധാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു പട്ടംപറത്തൽ സംഘടിപ്പിക്കും. ഫോമയുടെ ഈ വർഷത്തെ അവസാന പരിപാടിയാണ് മെക്സിക്കോയിൽ വെച്ചുനടക്കുന്ന ഗ്ലോബൽ കൺവെൻഷൻ. അതിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഫോമയ്ക്കു നൽക്കുന്ന എല്ലാ സഹായസഹകരണങ്ങൾക്കും അമേരിക്കൻ മലയാളികളോടും കേരളത്തിലുള്ള സുഹൃത്തുക്കളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

fomaa-kerala-Convention-closing2
ഫോമയുടെ കേരള കൺവെൻഷൻ സമാപന ദിനത്തിൽ നിന്ന്.

ജാസ്മിൻ പാറോൽ–വിമൻസ് ഫോറം ട്രഷറർ

ഫോമാ വിമൻസ് ഫോറം ഫോമയുടെ ഒരു സബ്കമ്മിറ്റിയാണ്. ഞങ്ങൾ ഇതിൽ നാലു നാഷനൽ മെമ്പേഴ്സുണ്ട്. ലാലി കളപ്പുരയക്കലാണ് ചെയർപേഴ്സൺ. ജൂബി വള്ളിക്കളം വൈസ് ചെയർപേഴ്സൺ. ഷൈനി അബൂബക്കറാണ് സെക്രട്ടറി. ഞാൻ ട്രഷററും. ഫോമാ ഒരു പന്ത്രണ്ട് റീജിയനായിട്ട് ഡിവൈഡ് ചെയ്തിരിക്കുകയാണ്. എല്ലാ റീജിയണിലും ഓരോരോ ചെയർപേഴ്സണും അതിനുള്ള കമ്മിറ്റി മെമ്പേഴ്സും ഉണ്ട്. 

FOMAA-Kerala-Convention-Closing-Ceremony-at-Kollam4
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തിയപ്പോൾ.

ഈ തവണ ഫോമ വിമൻസ് ഫോറം മൂന്ന് പ്രോജക്ട് ആണ് ചെയ്തിരിക്കുന്നത്. ഒന്ന് വെൽനസ് മാറ്റർ. പേര് സൂചിപ്പിക്കുന്നതു പോലെ അത് ജനങ്ങളുടെ വെൽനസിനു വേണ്ടിയുള്ള പ്രോഗ്രാമാണ്. ധാരാളം സെമിനാറുകളും ഇവന്റുകളും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വിഷയങ്ങളും ഈ പരിപാടിയിൽകൂടി ഈ വർഷം മുഴുവൻ നടത്തുന്നു. രണ്ടാമത്തെ പ്രോജക്ടാണ് മയൂഘം. നോർത്ത് അമേരിക്കൻ മലയാളികൾക്കു വേണ്ടി ഓൺലൈൻ പെജെന്റ് സംഘടിപ്പിച്ചു. 18–65 വയസ്സുവരെ ഉള്ളവർക്കു പങ്കെടുക്കാവുന്ന ഒരു മത്സരമായിരുന്നു. 

fomaa-medical-camp-ranni1
ഫോമയുടെ നേതൃത്വത്തിൽ റാന്നിയിലെ അടിച്ചിപുഴയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ നിന്ന്.

കോവിഡ് സമയത്ത് ജോലിക്കൊന്നും പോകാതെ വീട്ടില്‍ ഒന്നും ചെയ്യാനാകാതെ ഇരിക്കുന്ന സ്ത്രീകൾക്കു വേണ്ടി അവരെ വീടിനു പുറത്തു കൊണ്ടുവരാൻ വേണ്ടി അവരുടെ പാഷനും ക്രിയേറ്റിവിറ്റിയുമൊക്കെ പുറത്തു കൊണ്ടുവരിക എന്നുള്ള ലക്ഷ്യത്തിലാണ് മയൂഖം എന്ന പരിപാടി സംഘടിപ്പിച്ച്. ഇത് പ്രസിഡന്റായ അനിയൻ ജോർജിന്റെ ആശയം ആയിരുന്നു. ഇതിലൂടെ സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എങ്ങനെ ആക്ട് ചെയ്യണമെന്നും എഡിറ്റ് ചെയ്യണമെന്നും വോയിസ് ഓവർ ചെയ്യണമെന്നുമൊക്കെ അവർക്കു പഠിക്കാൻ സാധിച്ചു. മൂന്നാമത്തെ പ്രോജക്ടാണ് സഞ്ജയിനി ഇതൊരു എഡ്യുക്കേഷൻ പ്രോജക്ടാണ്. 

FOMAA-Empower-Kerala-2022-Business-Meet2
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ.

ബിജു ജോസഫ്–സൗത്ത് ഈസ്റ്റ് റീജിയനൽ വൈസ് പ്രസിഡന്റ്

ഫോമയുടെ രാജ്യാന്തര കൺവെൻഷൻ നടക്കുന്നത് മെക്സിക്കോയിലെ കാന്‍കൂനിലെ മൂൺപാലസിൽ വച്ചാണ്. ഫാമിലിയുമായി റിസോർട്ടിൽ വന്ന് ഫോമയുടെ ഈ കൺവെൻഷനിൽ പങ്കെടുത്ത് ഫോമയുടെ ഈ കൺവെൻഷൻ വമ്പിച്ച വിജയമാക്കിത്തീർക്കാൻ അഭ്യർഥിക്കുന്നു.

fomaa-kerala-Convention-closing4
ഫോമയുടെ കേരള കൺവെൻഷൻ സമാപന ദിനത്തിൽ നിന്ന്.

മധുപാൽ–നടൻ, സംവിധായകൻ

ഫോമാ ലോകത്ത് ഏറ്റവും ഗംഭീരമായിട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടനയാണ്. അവരുടെ കൺവെൻഷൻ ഈ വരുന്ന സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ച് നടക്കുകയാണ്. അശരണരായ ആലംബഹീനരായ മനുഷ്യരെ സഹായിക്കുവാൻ വേണ്ടി നടത്തുന്ന ഒരു കൺവെന്‍ഷനാണ്. കഴിഞ്ഞ പ്രളയകാലത്ത് ഫോമ സജീവമായി പ്രവർത്തിച്ചിരുന്നു. ഫോമ ചെയ്തിരുന്ന സദുദ്യമങ്ങൾ എല്ലാ അർഥത്തിലും മലയാളികൾക്ക് ഗുണകരമാകുന്നത് ലോകത്തിലെ സകല മനുഷ്യർക്കും ഗുണകരമാകുന്ന ഒരു കാര്യമായിട്ട് മാറുന്നു. ഈ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. ഇതിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ ഗംഭീരമായിട്ട് നടത്തിയെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 

FOMAA-Empower-Kerala-2022-Business-Meet
ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ നിന്ന്.

പോൾ ജോൺ (റോഷൻ)–ചെയർമാൻ, കാൻകൂൺ കൺവെന്‍ഷൻ

ഫോമയുടെ രാജ്യാന്തര കൺവെന്‍ഷൻ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കാന്‍കൂണിൽ വച്ചാണ് നടക്കുന്നത്. ഇപ്പോൾ തന്നെ 150 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. രണ്ടായിരം ആൾക്കാരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികളും രാജ്യാന്തര കൺവെൻഷനിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്.

FOMAA-Empower-Kerala-2022-169
ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ നിന്ന്.

മലയാള സിനിമയിലെ പ്രമുഖ നടീ–നടന്മാർ, രാഷ്ട്രീയ നേതാക്കന്മാർ, മന്ത്രിമാര്‍ തുടങ്ങിയവർ പങ്കെടുക്കുന്നു. എല്ലാവരും കുടുംബവുമായി എത്തി പരിപാടികൾ ആസ്വദിക്കുക. മെക്സിക്കോയിലെ കാൻകൂണിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. റജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. 

FOMAA-Kerala-Convention-Closing-Ceremony-at-Kollam14
കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ പട്ടം പറത്തിയപ്പോൾ.

രാജു ഏബ്രഹാം– കണ്‍വെൻഷൻ പേട്രൻ, മുൻ എംഎൽഎ

2022 ലെ ഫോമ കേരള കൺവെൻഷന്റെ പേട്രൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുതിയ തലത്തിലേക്ക് ഫോമയ്ക്ക് മാറാൻ കഴിഞ്ഞതിന്റെ അദ്ഭുതകരമായ കാഴ്ചയാണ് ഇന്ന് ലോകം മുഴുവൻ ദർശിച്ചത്. ഫോമയെ സംബന്ധിച്ചിടത്തോളം മലയാള സംസ്കാരം അമേരിക്കയിൽ, കാനഡയിൽ നിലനിൽത്തുക മാത്രമല്ല. കേരളത്തിന് പ്രയാസമുണ്ടാകുമ്പോൾ കോവിഡ് ആണെങ്കിലും പ്രളയമാണെങ്കിലും സഹായത്തിന്റെ അണമുറിയാത്ത പ്രവാഹമായി മലയാളികളുടെ മുമ്പിലേക്ക് വരികയാണ് ഫോമയുടെ പ്രവർത്തകർ. 

fomaa-kerala-Convention-closing3
ഫോമയുടെ കേരള കൺവെൻഷൻ സമാപന ദിനത്തിൽ നിന്ന്.

പ്രിയപ്പെട്ട അനിയൻ ജോർജ്, ഫോമയുടെ സ്ഥാപക സെക്രട്ടറി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ ഫോമയുടെ പരിസമാപ്തി മെക്സിക്കോയില്‍ നടക്കുന്ന കൺവെൻഷനാണ്. അത് നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ റിസോർട്ട് മെക്സിക്കോയില്‍ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ മുഴുവൻ മലയാളികളുടെയും ഹൃദയ വികാരം പ്രതിഫലിപ്പിക്കുന്ന മഹാകൺവെന്‍ഷനായി തീർച്ചയായിട്ടും മെക്സിക്കോ കൺെവൻഷന് മാറാൻ കഴിയട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

FOMAA-Empower-Kerala-2022-187
ഫോമ കൊച്ചിയിൽ സംഘടിപ്പിച്ച എംപവർ കേരള 2022 ബിസിനസ് മീറ്റിൽ നിന്ന്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA