ADVERTISEMENT

ഹൂസ്റ്റൺ∙ 11 വയസ്സുള്ള കുട്ടിയെ പട്ടാപ്പകൽ ബലമായി കാറിൽ കയറ്റി തട്ടികൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിലായതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. മീഖൽ റമിറസ് എന്നയാളാണ് അറസ്റ്റിലായത്.ജൂൺ 14 ചൊവ്വാഴ്ച വൈകിട്ട് ഹൂസ്റ്റൺ ഫ്ലമിംഗ് ഡ്രൈവിലുള്ള അപ്പാർട്ട്മെന്റിന്റെ വാഷ് ഏരിയയിലായിരുന്നു സംഭവം. 

അവിടെ എത്തിയ മീഖൽ റമിറസ് തന്റെ കൈവശം ഉണ്ടായിരുന്ന ലോണ്ടറി കാർഡ് നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ലോണ്ടറി കാർഡ് കടം തരണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം തന്റെ കാറിനകത്തു നഷ്ടപ്പെട്ടതാണോ എന്നു തിരക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു.

കുട്ടി കാറിനകത്തു കയറിയ ഉടനെ റമിറസ് ഓടിയെത്തി കാറിൽ കയറി ഡോർ അടച്ചു. മുഖം അടച്ചുപിടിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കരുതെന്നും ഓടിപ്പോകാൻ ശ്രമിച്ചാൽ തന്റെ കൈവശം തോക്കുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭാഗ്യം കൊണ്ടു കുട്ടി ഇയാളിൽ നിന്നു കുതറി ഡോർ തുറന്നു പുറത്തുകടന്നു. കുട്ടിയുടെ നിലവിളി കേട്ടു സമീപത്തുള്ളവർ ഓടിക്കൂടി പ്രതിയെ പിടികൂടി. കുട്ടി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് എത്തി റമിറസിനെ അറസ്റ്റ് ചെയ്തു തട്ടികൊണ്ടു പോകാൻ ശ്രമിച്ചതിനു കേസ്സെടുത്തു. ജൂൺ 16 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ ധീരതയെ ഓടിക്കൂടിയവരും പൊലീസും പ്രശംസിച്ചു.

English Summary : Man arrested after attempting to kidnap 11-year-old at apartment complex in east Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com