സൗമ്യ നാരായണൻ സമ്പത്ത് വെറയ്സൻ സിഇഒ; ജൂലൈ ഒന്നിനു ചുമതലയേൽക്കും

sowmyanarayan-sampath
SHARE

ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ സൗമ്യ നാരായണൻ സമ്പത്ത് വെറയ്സണിന്റെ വൈസ് പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ നിയമിച്ചു. ജൂലൈ ഒന്നിനു അദ്ദേഹം ചുമതലയേൽക്കും. രണ്ടു ദശകത്തോളം ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ പരിചയ സമ്പത്തുള്ള സൗമ്യ നാരായണൻ 2014 ലാണു വെറയ്സനിൽ ജോലിയിൽ പ്രവേശിക്കുന്നത്. 

ഇപ്പോൾ വെറയ്സൺ ബിസിനസ് ചീഫ് റവന്യൂ ഓഫീസറായി പ്രവർത്തിക്കുന്നു. ഈ കമ്പനിയിൽ വിവിധ തസ്തികകൾ വഹിച്ചിട്ടുള്ള പരിചയ സമ്പന്നനായ വ്യക്തിയാണ് സമ്പത്ത്. കൽകത്ത സെന്റ് സേവേഴ്സ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ട്ഡ് അകൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും ചാർട്ട്ഡ് അകൗണ്ടൻസിയിലും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു എംബിഎയും നേടിയിട്ടുണ്ട്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിക്ഷിപ്തമായ ചുമതലകൾ വിജയകരമായി നിർവഹിക്കുവാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് സമ്പത്ത് പറഞ്ഞു. പ്രഗ്ത്ഭനും പ്രശസ്തനുമായ സമ്പത്തിനെ പുതിയ ചുമതലകൾ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ വെറയ്സൺ ചെയർമാൻ ഹാൻസ് വെസ്റ്റ് ബർഗ് സംതൃപ്തി അറിയിച്ചു.

English Summary : Indian American Sowmyanarayan Sampath Appointed CEO of Verizon Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS