ADVERTISEMENT

ഫിലഡല്‍ഫിയ ∙ സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്കൂളിലെ പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഗ്രാജ്വേറ്റു ചെയ്ത് ഡിപ്ലോമ നേടിയ യുവതീയുവാക്കളെ ഇടവകാസമൂഹം ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാർഥനകളും അനുഗ്രഹപ്രഭാഷണവും നടത്തി. 

സൺഡേസ്കൂള്‍ പ്രിന്‍സിപ്പൽ ജേക്കബ് ചാക്കോ ഗ്രാജ്വേഷന്‍ ചടങ്ങ് മോഡറേറ്റ് ചെയ്തു. പന്ത്രണ്ടാം ക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2022 നു ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഗ്രാജ്വേറ്റ്സിന് ഷിക്കാഗോ സിറോമലബാര്‍ രൂപതയുടെ മതബോധനവകുപ്പ് നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി.

ccd-teachers-of-2022

പന്ത്രണ്ടാം ക്ലാസ് അധ്യാപകരായ ഡോ. ബിന്ദു മെതിക്കളത്തിനെയും, ജോസ് ജോസഫിനെയും തദവസരത്തില്‍ ആദരിക്കുകയുണ്ടായി. അതോടൊപ്പം പന്ത്രണ്ടാം ക്ലാസില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ട അബിഗെയില്‍ ചാക്കോയ്ക്ക് ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാർഥം മതാധ്യാപകനായ ജോസഫ് ജയിംസിന്‍റെ മകനും, റിസര്‍ച്ച് ഫാര്‍മസിസ്റ്റും ആയ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും ജോസഫ് ജയിംസ് നല്‍കി.

ccd-best-student-abigail

2021–2022 ലെ എസ്എടി /എസിടി  പരീക്ഷകളില്‍ സിസിഡി പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ ജാസ്മിന്‍ ജെറി, ജെസിക്ക ജോജോ എന്നിവര്‍ക്ക് എസ്.എം.സി.സി. നല്‍കുന്ന ക്യാഷ് അവാര്‍ഡുകള്‍ എസ്.എം.സി.സി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് റോഷിന്‍ പ്ലാമൂട്ടിലും, ഭാരവാഹികളും ചേര്‍ന്ന് നല്‍കി.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ട്രസ്റ്റിമാരായ തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സൺഡേസ്കൂൾ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകരായ   ഡോ. ബിന്ദു മെതിക്കളം, ജോസ് ജോസഫ്, ജോസഫ് ജയിംസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com