ADVERTISEMENT

ഡാലസ് ∙ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഡാലസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗം ചേർന്ന്, ‌ഉമാ തോമസിന്റെ വിജയത്തില്‍ ആഹ്ലാദം പങ്കുവച്ചു. ബിജെപി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചു. ഇഡിയെ ഉപയോഗിച്ച്  രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ പാഴ് ശ്രമങ്ങളെ അപപലപിച്ചതോടൊപ്പം നേതാക്കൾക്ക് ഐക്യദാർഢ്യവും യോഗം പ്രഖ്യാപിച്ചു.      

oicc-dallas-5

ജൂണ്‍ 19 ന്  ചേർന്ന  ഡാലസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളും യോഗത്തിൽ ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത് അധ്യക്ഷത വഹിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഡാലസിൽ ഒഐസിസിയുടെ  ശക്തമായ ഒരു ചാപ്റ്റർ തുടങ്ങുവാൻ കഴിയുന്നുവെന്നതിൽ അഭിമാനം കൊള്ളൂന്നുവെന്ന് ബോബൻ പറഞ്ഞു.    

oicc-dallas-2

ഓഐസിസി യുഎസ്‌എ ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ ആശംസ അറിയിച്ചു. നാലു മാസം മാത്രം പ്രായമായ ഒഐസിസി യൂഎസ്എയുടെ വളർച്ച അതിവേഗത്തിലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംഘടന ചെയ്ത പ്രവർത്തനങ്ങൾ അക്കമിട്ടു പറഞ്ഞു. 24 മണിക്കൂറും സജീവമായിരുന്ന സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ഒറ്റ ആഴ്ചയ്ക്കുള്ളിൽ തന്നെ 5 ലക്ഷത്തി 25000 രൂപ കെപിസിസി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യുവാൻ കഴിഞ്ഞെന്നു അദ്ദേഹം എടുത്തു പറഞ്ഞു.     

oicc-dallas-3

തുടർന്ന് സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി  രാഷ്ട്രീയ വിശദീകരണ പ്രസംഗം നടത്തി. കോൺഗ്രസ് മുക്ത ഭാരതവും കോൺഗ്രസ് മുക്ത കേരളവും വലിയ അപകടത്തിലേക്കാണ്‌ നാടിനെ നയിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധികാരത്തിൽ വന്നേ മതിയാവൂ. ആ പോരാട്ടത്തിൽ ഒഐസിസി യൂഎസ്എയുടെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുവാൻ ഡാലസ് ചാപ്റ്ററിന് കഴിയട്ടെയെന്നു ആശംസിച്ചു.

ലോകകേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സഭയിൽ പങ്കെടുക്കുവാൻ  പോയ ചെയർമാൻ ജെയിംസ് കൂടലിന്റെ ആശംസ  ജനറൽ സെക്രട്ടറി അറിയിച്ചു. ധൂർത്തും അധികാര ദുർവിനിയോഗവും കൈമുതലായുള്ള പിണറായി സർക്കാർ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ എന്ത് വികസനമാണ് കേരളത്തിൽ കാഴ്ച വച്ചത്, കോൺഗ്രസിനെ അധികാരത്തിൽ  എത്തിക്കുന്നതിന് പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതുണ്ടെന്ന് ഒഐസിസി യൂഎസ്‌എ ദേശീയ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ പറഞ്ഞു. 

oicc-dallas-4

സതേൺ റീജിയൻ ഭാരവാഹികളായ പ്രസിഡന്റ് സജി ജോർജ്, വൈസ് ചെയർമാൻ റോയ് കൊടുവത്ത്, വൈസ് പ്രസിഡന്റ് ബാബു കൂടത്തിനാലിൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി, തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. നിലപാടുകളുടെ രാജകുമാരൻ  എന്ന് അറിയപ്പെട്ട പി.ടി. തോമസിന്റെ ജ്വലിക്കുന്ന ഓർമകള്‍ പലരും പങ്കുവച്ചു. 

സംഘടനയുടെ ഡാലസ് ചാപ്റ്റർ ഭാരവാഹികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.  പ്രദീപ് നാഗനൂലിൽ മോഡറേറ്ററായിരുന്നു, രാജൻ മാത്യു നന്ദി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com