ADVERTISEMENT

ഫിലഡൽഫിയ ∙ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20ന് 'അതിരു കാണാ തിരുവോണം' എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിനോടനുബന്ധിച്ച് കാൻസ്റ്റാർട്ടർ വോൾക്ക് ഫെസ്റ്റിൽ (9130 ACADEMY Rd, Philadelphiya, 19114) വച്ച് നാടൻ കായിക ഇനമായ വടംവലി മത്സരം നടത്തുന്നു.

പതിവുപോലെ എല്ലാ വർഷവും നടത്തിവരാറുള്ള ഓണാഘോഷം കോവിഡാനന്തര കാലഘട്ടത്തിനനുസൃതമായി ഈ വർഷവും വിവിധ പരിപാടികളോടെ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിലാണ് അണിയിച്ചൊരുക്കുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്കു വിധേയമായി ധാരാളം ജനപ്രിയ പരിപാടികൾ ഒരുക്കിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം എന്തുകൊണ്ടും ഈ വർഷവും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഓണാഘോഷമായിരിക്കും സംഘടിപ്പിക്കുക എന്ന് സാജൻ വർഗീസ് (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറഞ്ഞു. 

tristate-kerala-forum-ob

വർണശബളമായ ഘോഷയാത്ര, ചെണ്ടമേളം, മലയാളത്തിന്റെ തനതായ കലാരൂപങ്ങൾ, മെഗാ തിരുവാതിര, ആദരിക്കൽ ചടങ്ങ്, കർഷക രത്ന അവാർഡ്, പച്ചക്കറി കൃഷിതോട്ട മത്സരം തുടങ്ങിയ നിരവധി പരിപാടികൾ ഈ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുമെന്ന് ജീമോൻ ജോർജ് ചെയർമാൻ, (ഓണാഘോഷം) അറിയിച്ചു.

ഈ വർഷത്തെ ഓണാഘോഷത്തിനോടനുബന്ധിച്ചുള്ള  മറ്റൊരു പ്രത്യേകത വടക്കെ അമേരിക്കയിലെ പ്രവാസികളുടെ ഇടയിൽ നിന്നുള്ള പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വാശിയേറിയ വടംവലി മത്സരമാണ്. നാടൻ കായിക മത്സരങ്ങളുടെ ഈറ്റില്ലമായ കേരളത്തിൽ നിന്നും പറിച്ചെടുത്ത് അമേരിക്കൻ മണ്ണിൽ നടുന്ന പ്രവാസികളെ കോർത്തിണക്കിക്കൊണ്ട് ആവശേ തിമർപ്പിന്റെ അതിർവരമ്പുകളിലൂടെ അണിയിച്ചൊരുക്കുന്ന വളരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വടംവലി മത്സരം വളരെ പ്രത്യേകത നിറഞ്ഞതുമായിരിക്കും. കൂടാതെ ഈ മത്സരത്തിന്റെ മുഖ്യസ്പോൺസറായി മുന്നോട്ട് വന്നിരിക്കുന്നത് ജോയ് ആലുക്കാസ് ജൂവലേഴ്സാണ്. മറ്റു നിരവധി ആകർഷണീയമായ ക്യാഷ് അവാർഡുകളും  പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. ഇതിനോടകം തന്നെ നിരവധി ടീമുകൾ പേരുകൾ നൽകി കഴിഞ്ഞതായും എന്നാൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സാബു സ്കറിയ (കോഓർഡിനേറ്റർ, സ്പോട്സ്) പറഞ്ഞു.

ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി റോണീ വർഗീസ് (ജന. സെക്രട്ടറി) അറിയിച്ചു. ഫീലിപ്പോസ് ചെറിയാൻ, വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ്, സുമോദ് നെല്ലിക്കാല, ജോർജ് ഓലിക്കൽ, ജോളി ജോർജ്, രാജൻ ശമുവേൽ, സുധാ കർത്ത, കുര്യൻ രാജൻ, സുരേഷ് നായർ, ജോർജ് നടവയൽ, ബെന്നി കൊട്ടാരത്തിൽ, ലിബിൻ തോമസ്, ബ്രിജിറ്റ് വിൻസന്റ്, ആശാ അഗസ്റ്റിൻ, ബ്രിജിറ്റ് പാറപുറത്ത്, രാജു ശങ്കരത്തിൽ, അരുൺ കോമാട്ട്, ജോർജി കടവിൽ, ഡോ. ഈപ്പൻ ദാനിയേൽ, സണ്ണി കിഴക്കേമുറി, തോമസ് പോൾ, റെജി ചെറുകത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വടംവലി മത്സരത്തിനെ കുറിച്ചുള്ള കൂടുതൽ‍ വിവരങ്ങൾക്ക്: സാബു സ്കറിയ : 267 980 7923

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com