ADVERTISEMENT

ഡാലസ് ∙ ഡാലസിൽ നിന്നും ഹൂസ്റ്റണിലേക്ക് 240 മൈൽ ദൂരം 90 മിനിറ്റുകൊണ്ടു ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി പിടിച്ചെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. രണ്ടിനെതിരെ അഞ്ചു വോട്ടുകളോടെയാണ്  വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിറക്കിയത്.

 

ടെക്സസ് സെൻട്രൽ റെയിൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഇൻ കോർപറേഷന് ഉടമകളിൽ നിന്നും നിർബന്ധപൂർവ്വം ഭൂമി വാങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ചു ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ടു പേർ ഈ തീരുമാനത്തെ എതിർത്തു.

 

ടെക്സസിൽ നിന്നുള്ള ജെയിംസ് ഫ്രെഡറിക്ക് ഭൂമി പിടിച്ചെടുക്കുന്നതിന് കമ്പനിക്കുള്ള അധികാരം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് കോടതി അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി ടെക്സസ് സെൻട്രൽ സിഇഒ സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള തടസം ഇതോടെ ഇല്ലാതായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

 

റോഡു മാർഗം ഡാലസിൽ നിന്നും ഹൂസ്റ്റണിലേക്ക് ഏകദേശം 240 മൈൽ സഞ്ചരിക്കണമെങ്കിൽ നാലു മണിക്കൂറിലധികം സമയം വേണ്ടി വരും. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ സമയം 90 മിനിറ്റായി കുറയുമെന്നതാണ് ഇതിന്റെ പ്രയോജനം. 16 ബില്യൺ ഡോളറാണ് ഈ പ്രോജക്റ്റിനുവേണ്ടി ടെക്സസ് സെൻട്രൽ റെയിൽവേ മാറ്റിവച്ചിരിക്കുന്നത്.

English Summary :Texas Supreme Court says company can use eminent domain for Dallas-Houston bullet train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com