ദീപക് അലക്സാണ്ടർ ഫോമാ ഗ്ലോബൽ കൺവൻഷൻ സൗത്ത്-ഈസ്റ്റ് റീജനൽ കോർഡിനേറ്റർ

deepak-alexander
SHARE

ന്യൂയോർക്ക്∙ ഗ്രേറ്റർ അറ്റ്ലാന്റ  മലയാളി അസോസിയേഷൻ (ഗാമ) ജനറൽ സെക്രട്ടറി, ജോയിന്റ്  സെക്രട്ടറി, സ്പോർട്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തനം അനുഷ്ഠിച്ചിരുന്നു  ദീപക് അലക്സാണ്ടർ ഫോമാ ഗ്ലോബൽ കൺവൻഷൻ സൗത്ത്-ഈസ്റ്റ് റീജനൽ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തതായി ആർവിപി ബിജു ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ പ്രകാശ് ജോസഫ്, ജയിംസ് ജോയ് കല്ലറകാണിയിൽ എന്നിവർ ആറിയിച്ചു.  

2018 ഫോമാ സൗത്ത്-ഈസ്റ്റ് റീജണൽ യൂത്ത് ഫെസ്റ്റിവലിൽ നിറ സാന്നിധ്യമായിരുന്ന ദീപക് അലക്സാണ്ടർ ആതെ വർഷം ഫോമാ ഷിക്കാഗോ കൺവൻഷനിൽ ഗാമയുടെ ഡെലിഗറ്റ് ആയും പങ്കെടുത്തു. ഷൈനി അബുബക്കർ , മസൂദ് അൻസാർ എന്നിവരാണു സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നുള്ള മറ്റു നാഷനൽ കമ്മിറ്റി മെംബേർസ്. ബിജോയ് സേവിയർ സൗത്ത്-ഈസ്റ്റ് റീജിയന്റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ-ചെയറാണ് . 

മെക്സിക്കോയിലെ കാൻകൂനിൽ  ആരങ്ങേറുന്ന ഈ കുടുബ സംഗമം ലോക മലയാളികളുടെ ഏറ്റവു വലിയ ഒത്തുകുടലിന് സാക്ഷ്യം വഹിക്കുന്ന ഒരു വേദിയായി മാറുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷനിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സൗത്ത്-ഈസ്റ്റ് റീജിയനിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കും.

കൺവൻഷനു നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു. കൺവൻഷൻ റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ  ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS