ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ യുഎസ് സുപ്രീം കോടതി ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന്, ഗർഭഛിദ്രം ആവശ്യമുള്ള സ്ത്രീകൾക്ക് ഇതിനെ അനുകൂലിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസ് സെക്രട്ടറി സേവ്യർ ബസീറ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഉറപ്പു നൽകി. ഇത്തരം യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന സെക്രട്ടറിയുടെ നിർദേശത്തിന് നിയമത്തിന്റെ പിൻബലം ലഭിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പിന്നീട് പറയാമെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞു മാറി.

1973 മുതലാണ് അമേരിക്കയിൽ നിയമപരമായി ഗർഭഛിദ്രത്തിനു അവകാശം ലഭിച്ചത്. ഓരോ വർഷവും ലക്ഷകണക്കിന് ഗർഭസ്ഥ ശിശുക്കൾക്കാണ് ഈ നിയമം മൂലം ഭൂമിയിൽ പിറന്നുവീഴുന്നതിന് അവകാശം നിഷേധിച്ചത്. ഓരോ വർഷവും ഈ എണ്ണം വർധിച്ചുവരികയാണ്. ഏറ്റവും അടുത്ത വർഷങ്ങളിൽ ലഭ്യമായ കണക്കുകൾ അനുസരിച്ചു 2019 ൽ 629898 ഗർഭഛിദ്രം നടന്നപ്പോൾ 2018 ൽ 619591 ഗർഭഛിദ്രം നടന്നു. എന്നാൽ, 2020 ൽ ഗർഭഛിദ്ര കണക്ക് ക്രമാതീതമായി ഉയർന്നു. 930160 കേസുകളാണ് രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

biden-xavier-becerra

തുടർവർഷങ്ങളിലെ കണക്കുകൾ പൂർണ്ണമായും ലഭ്യമായിട്ടില്ല. സുപ്രീം കോടതി ഗർഭഛിദ്രം ഭരണഘടനാ വിധേയമല്ലെന്ന് വിധിച്ചുവെങ്കിലും, സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തമായ തീരുമാനം എടുക്കുന്നതിനുള്ള അവകാശം നിഷേധിച്ചിട്ടില്ല.

അമേരിക്കയിൽ റെഡ് സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്നിടങ്ങളിൽ ഭൂരിഭാഗവും ഗർഭഛിദ്രത്തിനെതിരെ കർശന നിയമനിർമാണം നടത്തിയിട്ടുണ്ട്. എന്നാൽ ബ്ലു സംസ്ഥാനങ്ങളായ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്നിടങ്ങളിൽ ഗർഭഛിദ്രത്തിനെതിരെ നിയമനിർമാണം നടത്തിയിട്ടില്ല. ഈ സംസ്ഥാനങ്ങളിലേക്കാണ് വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന സൂചന സെക്രട്ടറി നൽകിയിരിക്കുന്നത്.

English Summary HHS secretary vows women in states that ban abortion will have access in cases of rape, incest, risk to woman’s life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com