റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് ബൈഡൻ

biden-in-nato
SHARE

മാഡ്രിഡ് ∙ റഷ്യൻ പ്രസിഡന്റ് പുട്ടിൻ യുക്രെയ്ൻ  അധിനിവേശം അവസാനിപ്പിക്കുകയോ യുക്രെയ്ൻ  സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസിന് അമിതവില നൽകാൻ തയാറാകുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു

മാഡ്രിഡിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഈ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു

us-fuel-price

നാലു മാസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനു  എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഗ്യാസിന്റെ  ശരാശരി വില ഗ്യാലൻ അഞ്ച് ഡോളറിൽ  എത്തിനിൽക്കുന്നു . ഇത് സർവകാല റെക്കോർഡാണ് നാഷനൽ റിസർവിൽ നിന്നും നല്ലൊരു പങ്ക് ക്രൂഡോയിൽ വിട്ടു നൽകിയിട്ടും ഫെഡറൽ ടാക്സിന് മൂന്നു മാസത്തെ അവധി നൽകിയിട്ടും ഗ്യാസ് വിലയിൽ  കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അമേരിക്കയിലെ സാധാരണക്കാർക്കും  അതേസമയം ഗവൺമെന്റിനും ഒരുപോലെ  തലവേദന സൃഷ്ടിക്കുന്നത്

ഇതിനെ തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ബൈഡന്  വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

English Summary : Biden says high gas prices will continue 'as long as it takes' to defeat Russia's invasion of Ukraine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS