ഉണ്ണി തോയക്കാട്ട് ന്യൂഇംഗ്ലണ്ട് റീജനൽ കോഓർഡിനേറ്റർ

unni-thoyakkatt
SHARE

ന്യൂയോർക്ക് ∙  ഉണ്ണി തോയക്കാട്ടിനെ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂ ഇംഗ്ലണ്ട് റീജനൽ കോഓർഡിനേറ്ററായി തിരഞ്ഞെടുത്തതായി ന്യൂഇംഗ്ലണ്ട് റീജിയൻ ആർവിപി സുജനൻ ടി പുത്തൻപുരയിൽ നാഷനൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി, ഗീവർഗീസ് കെ.ജി എന്നിവർ അറിയിച്ചു.

ഫോമയുടെ കുടുംബസംഗമ വേദിയിൽ ന്യൂഇംഗ്ലണ്ട് റീജനിൽ നിന്നുള്ള പരമാവധി ആളുകളെ ഉൾക്കൊള്ളിക്കുക, അവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ അർ.വി.പിയും, നാഷനൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവൻഷൻ റീജനൽ കോഓർഡിനേറ്റർ എന്ന നിലയിൽ ഉണ്ണി തോയക്കാട്ടിന്റെ പ്രധാന ചുമതലകൾ. 

ഫോമാ വെബ്സൈറ്റിലൂടെ എല്ലാവരും റജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു. കൺവൻഷന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ  ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക fomaa.org  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS