ADVERTISEMENT

ന്യൂയോർക്ക്∙കഴിഞ്ഞ വർഷം നാട്ടിൽ നിർധനരായ അഞ്ചു കുടുംബങ്ങൾക്കു വീട് നിർമ്മിക്കാൻ ധനസഹായം നൽകിയ ജോൺ മാത്യുവിനെ അയിരൂർ ഗ്രാമ പഞ്ചായത്തും പൗരാവലിയും ചേർന്ന് അനുമോദിച്ചു. ജൂൺ മാസത്തിൽ ഹ്രസ്വ സന്ദർശനത്തിനു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ ജോൺ മാത്യുവിനെ അറിയിപ്പു കൂടാതെയാണു പൗരാവലി അവരുടെ സ്നേഹം അറിയിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ പൊന്നാട അണിയിച്ചതോടൊപ്പം  അയിരൂർ ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരവും സമ്മാനിച്ചു.വി.പ്രസാദ് പ്രദീപ് അയിരൂർ ജേക്കബ് കോശി വിക്രമൻ നാരായണൻ സൂസൻ ഫിലിപ് അംബുജാഭായ് സുബിൻ കെ.ടി സാംകുട്ടി അയ്യകാവിൽ നൈനാൻ കോശി തുടങ്ങിയവർ ജോൺ മാത്യുവിനെ അനുമോദിച്ചു പ്രസംഗം നടത്തി.

അമേരിക്കയിലെ ജീവ കാരുണ്യ സംഘടനയായ എക്കോയുടെ 2021-ലെ മികച്ച ജീവകാരുണ്യ പ്രവത്തനത്തിനു  ജോൺ മാത്യു വിനു അവാർഡ് ലഭിച്ചിട്ടുണ്ട്.സ്വന്തം വരുമാനത്തിൽ നിന്ന് ഒരു പങ്കു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ മാസവും മാറ്റി വച്ചു നാട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. 

32 വർഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്കിൽ താമസിച്ചു വരുന്ന ജോൺ മാത്യു അയിരൂർ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com