ADVERTISEMENT

ഒർലാൻഡോ ∙  ഫൊക്കാനയുടെ പത്തൊൻപത്താമത്  കൺവൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ പൂർത്തിയായി. വർത്തകരെയും  സ്വീകരിക്കാൻ  കൺവൻഷൻ സെന്റർ ഒരുങ്ങി കഴിഞ്ഞു. മതസൗഹാർദ്ദ  സെമിനാർ ഡോ. മാമ്മൻ സി ജേക്കബ് , അനിൽകുമാർ പിള്ള, ടി.എസ്. ചാക്കോ എന്നിവർ നയിക്കും. റവ.ഡോ. ഐസക് ഫെലിനോക്സ് എപ്പിസ്കോപ്പ,  പ്രഫ. ഗോപിനാഥ് മുതുകാട്, അബ്ദുൽ കഹാർ അബ്‌ദുല്ല മുസലിയാർ വർക്കല, പ്രമുഖ പ്രഭാഷകനായ മനോജ് കൈപ്പള്ളിൽ, ഇമാം താരിഖ് റഷിദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.  

ഫൊക്കാന കൺവൻഷനോടനുബന്ധിച്ചു കാൽ നൂറ്റാണ്ടുകൾക്കു  മുൻപ് രൂപം കൊടുത്ത സ്നേഹ സന്ദേശമണ് മതസൗഹാർദ്ദ സെമിനാർ  എന്ന ആശയം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മതങ്ങൾ തമ്മിലും, വ്യക്തികൾ തമ്മിലും നടത്തപ്പെടുന്ന കലഹം ഒട്ടനവധി നിരപരാധികളായ മനുഷ്യരുടെ നാശത്തിലേക്കും വഴിതെളിക്കുന്നതിന് എതിരായി ജനങ്ങളെ ബോധവൽക്കരിക്കുകയാണ്  സെമിനാറിന്റെ ലക്ഷ്യം. നല്ല മനുഷ്യനാകുക അത് വഴി നല്ല പൗരൻ ആകുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്. ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ  ജോർജി വർഗീസും  സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:  ഡോ.മാമ്മൻ സി ജേക്കബ്, അനിൽകുമാർ പിള്ള,  ടി.എസ്. ചാക്കോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com