നേതാക്കന്മാർ എത്തി; ഫൊക്കാന കൺവൻഷന്റെ അവസാന മിനുക്കു പണികൾ പുരോഗമിക്കുന്നു

fokana-exec-committee
SHARE

ഫ്ലോറിഡ ∙ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് നേതാക്കൾ എത്തിതുടങ്ങി. പ്രസിഡന്റ് ജോർജി വർഗീസ് ഇവിടെ എത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി എത്തിയ സെക്രട്ടറി സജിമോനും എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന് ഉറപ്പു വരുത്തികൊണ്ടിരിക്കുകയാണ്. കൺവൻഷനിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് യാതൊരു ബുധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ എല്ലാകാര്യങ്ങളും ശരിയായ ദിശയിലാണു പോകുന്നത് എന്ന് ഉറപ്പുവരുത്താൻ  ചെയർമാൻ ചാക്കോ കുര്യനും അവസാന റൗണ്ട് വിലയിരുത്തലുകൾ നടത്തി വരികയാണ്.  കഴിഞ്ഞ ഏതാനും മാസങ്ങളായി ഒറ്റയാൻ പോരാട്ടമെന്നപോലെയാണ് ചാക്കോ കുര്യന്റെ പ്രവർത്തങ്ങൾ. 

രാവിലെ തന്നെ റജിസ്ട്രേഷൻ പരിപാടികൾ ആരംഭിക്കും. ട്രഷറർ സണ്ണി മറ്റമനയുടെ നേതൃത്വത്തിൽ  ദിവസങ്ങൾക്കു മുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. റജിസ്ട്രേഷൻ നടപടി ക്രമങ്ങൾ കുറ്റമറ്റ രീതിയിലാക്കാൻ എഡിഷൻ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര സണ്ണിക്കൊപ്പം നിയന്ത്രണം ഏറ്റെടുത്തിരുന്നു.  അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്  ഇന്നലെ തന്നെ എത്തി റജിസ്‌ട്രേഷൻ ക്രമീകരണങ്ങൾക്കായി പ്രയത്നിച്ചു വരികയാണ്.

fokana-convention

കൺവൻഷൻ വേദിയായ മറിയാമ്മ പിള്ള നഗരിയുടെ നിയന്ത്രണം സെക്രട്ടറി സജിമോൻ ആന്റണി ഏറ്റെടുത്തു കഴിഞ്ഞു. വേദികൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരം തന്നെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് അദ്ദേഹം.  മറിയാമ്മ പിള്ള നഗരിയെ അക്ഷരാർത്ഥത്തിൽ മികവുറ്റ വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം.

സ്വതസിദ്ധമായ ശൈലിയിൽ അതിഥികളെ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ ജെയ്‌ബു മാത്യു ഉണ്ടാകും. ഏതു കാര്യത്തിലും സഹായിക്കാനായി കാലേക്കൂട്ടി ജെയ്‌ബുവും അവിടെ എത്തിയിട്ടുണ്ട്.  ഫൊക്കാനയിലെ ഇപ്പോഴത്തെ  എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും സീനിയർ നേതാവായ വൈസ് പ്രസിഡന്റ് തോമസ് തോമസ് ന്യൂയോർക്കിൽ നിന്ന് രണ്ടു ദിവസം മുൻപാണ് കൺവൻഷൻ നഗരിയിലെത്തിയത്. 

സ്പെല്ലിങ്ങ് ബീ  മത്സരത്തിന്റെ ചുമതലയാണ് അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസിനുള്ളത്. ഫൊക്കാനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരമാണിത്. അഡിഷനൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസും അദ്ദേഹത്തെ സഹയിക്കുന്നുണ്ട്. ഫൊക്കാന കൺവെൻഷന്റെ പൊലിമ കൂട്ടാനുള്ള അധിക ചുമതലയാണ് വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിക്കുള്ളത്.  എല്ലാ കലാമത്സരങ്ങളുടെയും പിന്നണിയിൽ നിന്നും പ്രവർത്തിക്കുന്ന കല ഇന്നലെ തന്നെ സ്ഥലത്തെത്തി എല്ലാ ഒരുക്കങ്ങളും നടത്തി വരികയാണ്.

എന്തായാലും കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരു മികച്ച കൺവൻഷൻ നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു വരികയാണ്. കൺവൻഷൻ കുറ്റമറ്റതാക്കാൻ അവസാന നിമിഷം വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് ഒത്തൊരുമയോടെ പ്രസിഡന്റ് ജോർജി വർഗീസിന്റെ കീഴിൽ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു വരികയാണ് 

fokana-convention-2

ഫൊക്കാന കണ്‍വന്‍ഷന്‍ 2022: പ്രധാന അറിയിപ്പുകൾ വായിക്കുക 

. 2022 ജൂലൈ 7 മുതല്‍ 10 വരെയാണ് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്‍ നടക്കുന്നത്.

എയര്‍പോര്‍ട്ട്: ഒര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (MCO)

സ്ഥലം: ഒര്‍ലാന്റോ, ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടല്‍ (മറിയാമ്മ പിള്ള നഗര്‍)

വിലാസം: 5780 Major Blvd, Orlando, FL 32819

 2022 ജൂലൈ 7 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഹോട്ടല്‍ ചെക്ക് ഇന്‍ സമയം.

ചെക്ക് ഔട്ട്: ജൂലൈ 10 ഞായറാഴ്ച, രാവിലെ 11 മണിക്ക്.

കണ്‍വന്‍ഷന്‍ Jജിസ്‌ട്രേഷന്‍ കൗണ്ടറും വെല്‍ക്കം സെന്ററും ജൂലൈ 7ന് രാവിലെ 10 മണി മുതല്‍ പ്രവര്‍ത്തിക്കും. കൗണ്ടറില്‍ നിന്ന് കോണ്‍ഫറന്‍സ് മെറ്റീരിയലുകള്‍ ലഭിക്കും. കണ്‍വന്‍ഷനില്‍ എത്തിച്ചേരുന്നതിന് മുമ്പ് മുഴുവന്‍ പേയ്മെന്റുകളും പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കുക. വൈകുന്നേരം 5.00 മുതല്‍ 6.00 വരെ ആയിരിക്കും ഡിന്നര്‍.

വൈകിട്ട് ആറിന് ഘോഷയാത്ര ആരംഭിക്കും തുടര്‍ന്ന് മെഗാ തിരുവാതിരയും പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും നടക്കും. അതിനു ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍, മ്യൂസിക്കല്‍ ഗാല, സെലിബ്രിറ്റി നൃത്തങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച രാത്രി പ്രത്യേക സംഗീത/നൃത്ത പ്രദര്‍ശനത്തോടുകൂടിയ ബാങ്ക്വറ്റ് നൈറ്റ് ആയിരിക്കും. വിശദമായ പ്രോഗ്രാം ഷീറ്റ് റജിസ്‌ട്രേഷന്‍ കിറ്റിനൊപ്പം നല്‍കും.

എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രാസൗകര്യം: ഞങ്ങളെ മുന്‍കൂട്ടി അറിയിക്കുകയാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്ക് എത്തുന്നതിന് ഫൊക്കാന യാത്രാസൗകര്യം ഒരുക്കും. അതിനായി ലോജിസ്റ്റിക്സ് ചെയര്‍മാനുമായി ബന്ധപ്പെടുക:

 രാജീവ് കുമാരന്‍ +1 (352) 455-7117 ഇമെയില്‍: Abhijithrajeev@yahoo.com, അല്ലെങ്കില്‍ അരുണ്‍ ചാക്കോ+1(813) 728-1686 ഇമെയില്‍: PeoplChoiceRealty@yahoo.com

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്: സണ്ണി മറ്റമന ട്രഷറര്‍, sunnyfokana@gmail.com 813-334-1293, വിപിന്‍ രാജ് അസോസിയേറ്റ് ട്രഷറര്‍ 703 307-8445 vipumon@gmail.com, ബിജു ജോണ്‍, അസോസിയേറ്റ് ട്രഷറര്‍ 516 445 1873 bijucri@yahoo.com എന്നിവരുമായി ബന്ധപ്പെടുക.

കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കും പ്രസിഡണ്ട് ജോര്‍ജ്ജ് വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്. കള്‍ച്ചറല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഡോ. കലാ ഷാഹിയുമായി ബന്ധപ്പെടുക. കൂടുതല്‍ താമസ സൗകര്യങ്ങള്‍ ആവശ്യമാമെങ്കില്‍ രജിസ്‌ട്രേഷന്‍ ടീമുമായി ബന്ധപ്പെടുക.

ഇതിനുപുറമേ കൃത്യമായ ആശയവിനിമയങ്ങള്‍ക്കായി ഞങ്ങള്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ക്രിയേറ്റ് ചെയ്യുന്നതാണ്. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള എല്ലാ ശ്രമങ്ങളും ആതിഥേയ സംഘം നടത്തുന്നുണ്ട്. 

പെയ്‌മെന്റ് നടത്തുന്നതിന്:

 (ക്രെഡിറ്റ് കാര്‍ഡ്, പേപാല്‍ പേയ്മെന്റുകള്‍ക്കൊപ്പം 3% കണ്‍വീനിയന്‍സ് ഫീസ് ചേര്‍ക്കുക)

1. നിങ്ങള്‍ക്ക് FOKANA, 7244 Alafia Ridge Loop, Riverview, FL എന്ന വിലാസത്തിലേക്ക്് ചെക്ക് മെയില്‍ ചെയ്യാം. 33569

 (ചെക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുക) അല്ലെങ്കില്‍ Jജിസ്‌ട്രേഷന്‍ ഫോം/വിവരങ്ങള്‍ സഹിതം ചെക്ക് മെയില്‍ ചെയ്യുക.

2. മുകളിലെ വിലാസത്തിലേക്ക് നിങ്ങളുടെ ബാങ്കില്‍ നിന്ന് ഓണ്‍ലൈനായി ബില്‍ അടയ്ക്കാം ( അധിക ഫീസ് ഇല്ല)

3. വെല്‍സ്ഫാര്‍ഗോ ബ്രാഞ്ചില്‍ FOKANAയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം 1895417127

 4. ഇമെയില്‍ ഉപയോഗിച്ച് Zelle വഴി പണമടയ്ക്കാം (അധിക ഫീസ് ഇല്ല) FokanaOrlandoConvention@gmail.com

5. പേപാല്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയും ലഭ്യമാണ്. (3% കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നു) 

ജോര്‍ജി വര്‍ഗീസ്:

ഫൊക്കാന പ്രസിഡന്റ്

1 (954) 240-7010

സജിമോൻ ആന്റണി 

ജനറൽ സെക്രട്ടറി 

1 (862) 438-2361

ചാക്കോ കുര്യൻ 

കൺവെൻഷൻ ചെയർമാൻ 

+1 (321) 663-8072

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS